സിനിമാനിരോധനത്തിനു പിന്നില്‍ ചില കുശുമ്പുകാര്‍...!
സിനിമാനിരോധനത്തിനു പിന്നില്‍ ചില കുശുമ്പുകാര്‍...!
പുതിയ മലയാള ചിത്രങ്ങളുടെ ക്ലിപ്പിംഗും ഗാനരംഗങ്ങളും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കു നല്‍കുന്നതു സംബന്ധിച്ച വിവാദം മലയാള ചലച്ചിത്ര ലോകത്ത് കുറെ ഒച്ചപ്പാടുണ്ടാക്കിക്കഴിഞ്ഞല്ലോ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ അഭിപ്രായങ്ങളുണ്ടാവുകയും ബഹുമാന്യരായ സംഘടനാ നേതാക്കള്‍ വിശദീകരണം ചോദിച്ചുകൊണ്ട് ചിലര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ടെലിവിഷനില്‍ മുഖം കാണിച്ചുവെന്നതിന്റെ പേരില്‍ അഞ്ചു ചിത്രങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എന്തായാലും വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നിരോധനം നീക്കാന്‍ സംയുക്തസമിതി തീരുമാനിച്ചിരിക്കുകയാണ്. നിരോധനം പിന്‍വലിക്കുന്നതിനു മുമ്പുതന്നെ ഈ അഞ്ചു ചിത്രങ്ങളും തിയേറ്ററില്‍ ഓടിക്കാന്‍ സമിതി അനുമതി നല്‍കിയിരുന്നുവെന്നത് വേറെ കാര്യം.
എന്നാല്‍ നിരോധനത്തെ സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങുന്നില്ല. ഈ പ്രവൃത്തിക്ക് പിന്നില്‍ ചിലരുടെ വ്യക്തിതാല്പര്യങ്ങളായിരുന്നുവെന്നാണ് ഇപ്പോള്‍ സിനിമാവൃത്തങ്ങളിലെ ചൂടുള്ള വാര്‍ത്ത. ഏതെങ്കിലും അസൂയ മൂത്ത നിരൂപകവിമര്‍ശകന്‍ മെനഞ്ഞുണ്ടാക്കുന്ന ഭാവനകളാണെന്ന് കരുതി എഴുതിത്തള്ളാന്‍ വരട്ടെ... എന്താണ് കാര്യമെന്നു നോക്കാം...
നിരോധനം ഏര്‍പ്പെടുത്തിയ അഞ്ചു ചിത്രങ്ങളിലൊന്നായ ലോഹിതദാസിന്റെ ജോക്കറാണ് വില്ലന്‍. ഈ ചിത്രത്തിനുവേണ്ടി പണം വാരിയെറിഞ്ഞത് ചലച്ചിത്ര ലോകത്ത് പ്രശസ്തനായ ഒരു വീഡിയോ രാജാവണത്രെ..! വീഡിയോക്കാരനാണെങ്കിലും അല്ലെങ്കിലും എന്തിന് ചിത്രത്തിനെതിരെ നിരോധനം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം....
പുതിയ ചിത്രങ്ങളുടെ വീഡിയോ വിതരണാവകാശം ലഭിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ചുക്കിളി പൈസ നല്‍കി ചുളുവില്‍ കാര്യം സാധിക്കുകയാണത്രെ ഈ രാജാവിന്റെ പതിവ്. എങ്കില്‍ ആ ദേഹത്തിനെതിരെ ചിലര്‍ക്കെങ്കിലും കുശുമ്പുണ്ടാവുക സ്വാഭാവികം. ആ സമയത്താണ് നമ്മുടെ ചിത്രത്തിന്റെ സംവിധായകന്‍ ലോഹിതദാസ് ഒരു സ്വകാര്യ ടെലിവിഷന് അഭിമുഖം നല്‍കുന്നത്... കുശുമ്പന്മാരുടെ സമയം നോക്കണേ.... പല്ലും നഖവും ഉപയോഗിച്ച് അവര്‍ ജോക്കറിന്റെ കഴുത്തിനു തന്നെ പിടിച്ചു...
പണം മുടക്കിയവനല്ലേ അതിന്റെ വേദന അറിയൂ... ജോക്കറിനെ ഒന്നു വെളിച്ചത്താക്കാന്‍ നമ്മുടെ രാജാവ് സമിതിയെ താണു വണങ്ങി... പിന്നെ അമാന്തം വന്നില്ല.. ഉത്തരവ് വന്നു: ഓണത്തിന് പടമിറക്കിക്കോളൂ...


Click it and Unblock the Notifications