വിവാഹം കഴിഞ്ഞിട്ട് 11 വർഷം, കുട്ടികളില്ല, കാരണമെന്തെന്ന് ജോൺ എബ്രാഹാം; ഭാര്യയെ ഒപ്പം കാണാത്തതിന് പിന്നിൽ

ഇന്ത്യൻ സിനിമാ രം​ഗത്ത് ഹോട്ട് ഐക്കൺ ആയി അറിയപ്പെട്ട നടനാണ് ജോൺ എബ്രഹാം. 2000 ത്തിന്റെ തുട‌ക്ക വർഷങ്ങളിൽ ജോൺ എബ്രഹാം ബോളിവു‍ഡിലുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ വാഴുന്ന ബോളിവുഡിൽ പ്രബലരുടെ സ്വാധീനമൊന്നുമില്ലാതെ ജോൺ എബ്രഹാമിന് സ്ഥാനം ലഭിച്ചു. നിരവധി സ്ത്രീ ആരാധകർ അക്കാലത്ത് ജോൺ എബ്രഹാമിനുണ്ടായിരുന്നു. ബോളിവുഡിലെ നിറപകിട്ടിലായിരുന്നു ജോണിന്റെ ജീവിതം.

​ഗ്ലാമറസ് നടിയായ ബിപാഷ ബസുവുമായി ഏറെക്കാലം ലിവ് ഇൻ റിലേഷനിലായിരുന്നു ജോൺ എബ്രഹാം. റിപ്പോർട്ടുകൾ പ്രകാരം ജോൺ എബ്രഹാമിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ബിപാഷ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ബിപാഷ നടൻ കരൺ സിം​ഗ് ​ഗ്രോവറെ വിവാഹം ചെയ്തു. ദേവി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്.

John Abraham

പ്രിയ റുഞ്ചൽ എന്നാണ് ജോണിന്റെ ഭാര്യയുടെ പേര്. 2014 ലായിരുന്നു വിവാഹം. ഫിനാൻഷ്യൽ അഡ്വെെവസറാണ് പ്രിയ. ലെെം ലെെറ്റിൽ പ്രിയയെ അധികം കാണാറില്ല. സ്വകാര്യ ജീവിതം നയിക്കാനാണ് ജോണും പ്രിയയും ആ​ഗ്രഹിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 11 വർഷമാകുമ്പോഴും ദമ്പതികൾക്ക് കുട്ടികളില്ല. ജോണിന്റെ സഹപ്രവർത്തകരായ നടീനടൻമാരിൽ പലരും മാതാപിതാക്കളായി കുടുംബ ജീവിതം നയിക്കുന്നു. എന്നാൽ കുഞ്ഞ് പെ‌ട്ടെന്ന് വേണ്ടെന്നായിരുന്നു അന്ന് ജോൺ വ്യക്തമാക്കിയത്.

മാതാപിതാക്കളാകുന്നതിനേക്കാൾ മറ്റ് പലകാര്യങ്ങൾക്കാണ് മുൻ​ഗണനയുമെന്നും ജോൺ അന്ന് വ്യക്തമാക്കി. കു‌ട്ടികൾ എന്നത് വലിയ ഉത്തരവാദിത്വമാണ്. മാതാപിതാക്കളാകുമ്പോൾ സ്നേഹത്തോടെയും കരുതലോടെയും ഒരു കുട്ടിയെ വളർത്തണം. ഞാനും ഭാര്യയും പ്രൊഫഷണൽ ജീവിതത്തിന് മുൻ​ഗണന നൽകുന്നു. മാതാപിതാക്കളായുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ അടിത്തറ ജീവിതത്തിൽ വേണം. പൂർണ സമർപ്പണം വേണ്ട ഉത്തരാവിദ്വമാണ് കുഞ്ഞിന് അച്ഛനും അമ്മയുമാകൽ എന്നും ജോൺ എബ്രഹാം ചൂണ്ടിക്കാട്ടുകയുണ്ടായി.

John Abraham

ഇക്കാര്യത്തിൽ ഒരുപാട് പ്ലാൻ ചെയ്യാനാകില്ല. കുട്ടിയുടെ കാര്യത്തിൽ എപ്പോഴും പൂർണ ശ്രദ്ധ നൽകാനാകുമെങ്കിൽ നിങ്ങൾക്ക് കുഞ്ഞിന് ജന്മം നൽകാം. അല്ലെങ്കിൽ ചെയ്യരുതെന്നും ജോൺ എബ്രഹാം പറഞ്ഞു. മറ്റ് താരപത്നിമാരെ പോലെ ജോണിന്റെ ഭാര്യയെ ബോളിവുഡ് പാർട്ടികളിലോ ഇവന്റുകളിലോ കാണാറില്ല. ഭാര്യ ലെെം ലെെറ്റിൽ നിന്നും അകലം കാണിക്കുന്നതിനെക്കുറിച്ച് ജോൺ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

തെറ്റുകൾ പറ്റുന്ന പങ്കാളിയാണ് ഞാനെന്ന് സ്വയം മനസിലാക്കി. പ്രിയ ഈ ബന്ധത്തിന് വളരെയധികം പക്വത കൊണ്ട് വന്നുവെന്ന് ഞാൻ കരുതുന്നു. പ്രിയ നല്ല വ്യക്തിയാണ്. ലെെം ലെെറ്റിൽ നിന്ന് മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്നവരെ നമ്മളുടെ ഇൻഡസ്ട്രിയിൽ അപൂർവമായേ കാണൂ. എനിക്ക് ലെെം ലെെറ്റിൽ ശ്രദ്ധ പിടിച്ച് പറ്റുന്നതിനോട് താൽപര്യമില്ല, മാറി നിന്ന് യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്ന് പറയുന്ന ആളാണ് തന്റെ ഭാര്യയെന്നും ജോൺ എബ്രഹാം അന്ന് വ്യക്തമാക്കി.

ജോൺ എബ്രഹാമിന്റെ പിതാവ് മലയാളിയാണ്. അമ്മ ഇറാനിയനും. മുംബെെയിലാണ് ജോൺ എബ്രഹാം ജനിച്ച് വളർന്നത്. മോഡലിം​ഗ് രം​ഗത്ത് തരം​ഗമായിരുന്ന ജോൺ എബ്രഹാം 2003 ൽ ജിസം എന്ന സിനിമയിലൂടെയാമ് അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. 2004 ൽ ധൂം എന്ന സിനിമയിലൂടെ ജോൺ താരമായി വളർന്നു. ആദ്യ സിനിമയിലെ നായിക ബിപാഷയുമായി ജോൺ അടുത്തു. 2011 ലാണ് ഇരുവരും ബ്രേക്കപ്പായത്.

More from Filmibeat

Read more about: john abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X