ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍?
Recommended Video

ജോസഫിന്റെ വിജയത്തോടെ മലയാളത്തില്‍ നായകനടനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്ജ്. ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോസഫിന് മുന്‍പ് സഹനടനായുളള വേഷങ്ങളിലും കോമഡി റോളുകളിലുമായിരുന്നു ജോജു കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് നടന്‍
നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നിരുന്നത്.
നായകനായുളള അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് ജോജു മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. സിനിമ പുറത്തിറങ്ങിയതുമുതല്‍ നിരവധി പ്രേക്ഷക പ്രശംസകളായിരുന്നു ജോജു ജോര്‍ജ്ജിന് ലഭിച്ചിരുന്നത്. ജോസഫിനു ശേഷവും നിരവധി സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ ജോജുവിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ജോജുവിന്റെ വിജയഗാഥ
ജോസഫ് എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്റെ റോളിലായിരുന്നു ജോജു എത്തിയിരുന്നത്. പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയായിരുന്നു ചിത്രം മുന്നോട്ട് പോകുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ എം പദ്മകുമാറായിരുന്നുസിനിമ സംവിധാനം ചെയ്തിരുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ജോസഫിന് തിയ്യേറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചിരുന്നു. ചിത്രം കണ്ട പ്രേക്ഷകരല്ലൊം നല്ല അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ തിയ്യേറ്ററുകളിലും തിരക്കുകൂടി. ജോജുവിനൊപ്പം സംവിധായകന്‍ എം പദ്മകുമാറിനും ഈ വിജയം വഴിത്തിരിവായി മാറി.

പുതിയ സിനിമകള്‍
ജോസഫിനു ശേഷവും നിരവധി സിനിമകളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നായകവേഷങ്ങള്‍ ക്കൊപ്പം തന്നെ സഹനടനായും ജോജു സിനിമകളില്‍ എത്തുന്നുണ്ട്. ജോസഫിന് ശേഷം മികച്ചൊരു നടന്‍ തന്നെയാണ് ജോജുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ജോജുവിന്റെ പുതിയ സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ജോഷിയുടെ സിനിമ
അതേസമയം ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജോജു നായകനാകുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന സിനിമയിലാകും ജോജു എത്തുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

മഞ്ജു വാര്യര്‍ക്കൊപ്പം
ചിത്രത്തില്‍ മഞ്ജുവാര്യരും മുഖ്യകഥാപാത്രമായി എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഉദാഹരണം സുജാതയ്ക്കു ശേഷം മഞ്ജു ജോജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാകും ഇത്. ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന്യമുളള കഥാപാത്രമായി എത്തുമെന്നും അറിയുന്നു. അടുത്ത മാസമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണിലും ജോജു
അതേസമയം രജിഷ വിജയന്‍ മുഖ്യവേഷത്തിലെത്തുന്ന ജൂണിലും ജോജു ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, സിനിമയില്‍ നടിയുടെ അച്ഛന്‍ വേഷത്തിലാകും ജോജു എത്തുക. നവാഗതനായ അഹമ്മദ് കബീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂണിനു പുറമെ സനല്‍കുമാര്‍ ശശിധരന്റെ ചോല, ജയറാമിന്റെ ലോനപ്പന്റെ മാമോദീസ,ടൊവിനോ തോമസ് ചിത്രം തുടങ്ങിയവയിലും നടന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications