ജോജു ജോര്‍ജിനിത് ഇരട്ടിമധുരം! ജോസഫ് നല്‍കിയ സൗഭാഗ്യം! തമിഴിലേക്കെത്തുമ്പോള്‍ നായകനായെത്തുന്നത്?
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ജോസഫ്. പ്രമേയത്തിലെ വ്യത്യസ്തത മാത്രമല്ല ജോജു ജോര്‍ജെന്ന താരത്തിന്റെകരിയറും കൂടി മാറ്റി മരിച്ച ചിത്രമാണിത്. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ താരം സിനിമയിലേക്കെത്തിയിട്ട് 2 പതിറ്റാണ്ടിലേറെയായി. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിന്റെ അഭാവമായിരുന്നു ഈ താരത്തിനെ അലട്ടിയിരുന്നത്. തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ജോസഫിലൂടെ സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു ജോജു. ജോസഫ് റിലീസ് ചെയ്ത് 100 ദിനം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് താരം. നൂറാം ദിനാഘോഷത്തിനിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫായി ആരാണ് എത്തുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. റീമേക്കിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനും പ്രഖ്യാപനത്തിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍. ജോജുവിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്.

മുന്‍നിര താരങ്ങളുടെ സിനിമകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു ജോസഫ് തിയേറ്ററുകളിലേക്കെത്തിയത്. ജോജുവിന്റെ പ്രകടനത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മികച്ച നടനുള്ള മത്സരത്തില്‍ വെര എത്തിച്ചിരിക്കുകയാണ് താരത്തെ. ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റീമേക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനായി നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications











