»   » മമ്മൂട്ടി വാട്‌സ്ആപ്പില്‍ പുതുവത്സരം ആശംസിച്ചു; ജൂഡ് സന്തോഷത്തില്‍

മമ്മൂട്ടി വാട്‌സ്ആപ്പില്‍ പുതുവത്സരം ആശംസിച്ചു; ജൂഡ് സന്തോഷത്തില്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രതീക്ഷിക്കാത്ത ചില ആശംസകള്‍ നമ്മളെ ആകാശത്തോളം ഉയര്‍ത്തും. അങ്ങനെ ഏതോ സ്വപ്‌നത്തില്‍ പാറി നടക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും എന്ന് തോന്നുന്നു. എന്തൊക്കെയായാലും ഈ വര്‍ഷത്തെ ന്യൂ ഇയര്‍ ജൂഡിന് സന്തോഷം നിറഞ്ഞതായിരിക്കും.

മറ്റൊന്നും കൊണ്ടല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടി പുതുവത്സരം ആശംസിച്ചത് തന്നെ. വാട്‌സ്ആപ്പിലൂടെയാണ് മമ്മൂട്ടി ജൂഡിന് പുതുവത്സരാശംസകള്‍ അറിയിച്ചത്. അതിന്റെ സ്‌ക്രീന്‍ പ്രിന്റ് സംവിധായകന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

mammootty-jude

'ദ ബെസ്റ്റ് ന്യൂ ഇയര്‍ വിഷസ് എവര്‍' എന്ന ക്യാപ്ഷനോടെയാണ് ജൂഡിന്റെ പോസ്റ്റ്. നന്മയുടെ പുലരികള്‍ വിരിയട്ടെ എന്നായിരുന്നു ആശംസ. അതിന് ജൂഡ് മറുപടിയും നല്‍കി, ദേ കാണൂ.

Morning surprise by Mammokka. The best new year wish ever :-)

Posted by Jude Anthany Joseph on Saturday, January 2, 2016

താന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്ന് പല അവസരത്തിലും ജൂഡ് പറഞ്ഞിരുന്നു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സംവിധാന രംഗത്തെത്തിയ ജൂഡ് ഇപ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്

English summary
Jude Anthany got surprise new year wishes from Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam