»   » സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

Posted By: Rohini
Subscribe to Filmibeat Malayalam

ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ മോശം നിരൂപണം എഴുതിയതിന്റെ പേരില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഒരുപാട് വിമര്‍ശനങ്ങളെ നേരിട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും

സ്‌കൂള്‍ ബസ് എന്ന ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞുകൊണ്ട് ജൂഡ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. കമ്മട്ടിപ്പാടത്തെ കുറിച്ച് എന്തെങ്കിലും പറയുമോ എന്ന ചോദ്യത്തിന് ഇഷ്ടമായില്ല എന്ന് ജൂഡ് മറുപടി നല്‍കി

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

'സ്‌കൂള്‍ ബസ്'. കണ്ടു. മനസ് നിറഞ്ഞു. ജയസൂര്യയും, ചാക്കോച്ചനും, അപര്‍ണയും, കുട്ടികളും എല്ലാവരും നന്നായി ചെയ്തു. മികച്ച സംവിധാനവും സംഗീതവും ദൃശ്യ ഭംഗിയും- എന്ന് ജൂഡ് ആന്റണി ജോസഫ് പോസ്റ്റിട്ടു

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

കമ്മട്ടിപ്പാടത്തെ കുറിച്ച് കൂടെ എന്തെങ്കിലും പറയൂ എന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടു. ഇഷ്ടമായില്ല എന്നായിരുന്നു ജൂഡിന്റെ മറുപടി

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

ഫേസ്ബുക്കിലൂടെ വിവാദമുണ്ടാക്കുന്നതില്‍ ജൂഡ് ആന്റണി ജോസഫ് എന്നും മുന്നിലാണ്. നേരത്തെ റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് റിലീസ് ചെയ്ത ദിവസം തന്നെ ജൂഡ് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു.

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തെത്തിയ ജൂഡ് ആന്റണി ജോസഫ് ഒരു മുത്തശ്ശിഗദ എന്ന ചിത്രമാണ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സംവിധാനത്തിനൊപ്പം അഭിനയത്തിലും ജൂഡ് ശ്രദ്ധ കൊടുക്കുന്നുണ്ട്. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു.

സ്‌കൂള്‍ ബസ് നല്ല സിനിമ, കമ്മട്ടിപ്പാടം ഇഷ്ടമായില്ല; ജൂഡ് ആന്റണി വീണ്ടും

ഇതാണ് ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റും അതിന് വന്ന കമന്റും അതിന്റെ മറുപടിയും

English summary
Jude Anthany Joseph said that he didn't like the film Kammattipaadam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam