വിവാഹ ശേഷം മീര ജാസ്മിന്‍ മെലിഞ്ഞോ?
വിവാഹ ശേഷം നടിമാര്‍ മെലിയുന്നതും തടിയ്ക്കുന്നതും ഇപ്പോള്‍ വാര്‍ത്തയാണല്ലോ. നസ്‌റിയ തടിച്ചു, സംവൃത സുനില്‍ തടിച്ചു എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ സോഷ്യല്‍ മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയാക്കിയിരുന്നു.
എന്നാല്‍ വിവാഹ ശേഷം മെലിഞ്ഞ ഒരാളെ കണ്ടെത്തി, മീര ജാസ്മിന്‍! മീരാ ജസാമിന്റേ ലേറ്റസ്റ്റ് ഫോട്ടോ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒഴുകി നടക്കുന്ന ചിത്രത്തില്‍ നടി നന്നേ മെലിഞ്ഞിട്ടുണ്ട്. ക്ഷീണിച്ച മുഖഭാവം. ചെറുതായി മുഖത്ത് മാറ്റവും പ്രത്യക്ഷമാണ്.

തിരുവനന്തരപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസുമായി വിവാഹിതയായ ശേഷം മീര അഭിനയത്തിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹശേഷമാണ് മീരയുടെ വിങ്ക്യാനി എന്ന തമിഴ് ചിത്രം തിയേറ്ററിലെത്തിയത്.
റിയാസ് ഖാന്റെനായികയായി ഇതിനുമപ്പുറം എന്ന ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. നവാഗതനായ മനോജ് ആലുങ്കലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications