»   » നായകന് എന്തിനാണ് ഒന്നിലേറെ നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ്ക്ക് നേരെയോ? പിന്‍മാറ്റത്തിന് കാരണം?

നായകന് എന്തിനാണ് ഒന്നിലേറെ നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ്ക്ക് നേരെയോ? പിന്‍മാറ്റത്തിന് കാരണം?

Posted By: Nihara
Subscribe to Filmibeat Malayalam

36 വയതിനിലേയിലൂടെയാണ് ജ്യോതിക വീണ്ടും സിനിമയില്‍ സജീവമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭാരമാക്കിയ താരത്തിന് അതിനു ശേഷം നിരവധി ഓഫറുകളാണ് ലഭിച്ചത്. എന്നാല്‍ ഓടി നടന്ന് അഭിനയിക്കുന്നതിനേക്കാള്‍ സെലക്റ്റീവായി ചിത്രങ്ങള്‍ ചെയ്യാനാണ് ജ്യോതിക തീരുമാനിച്ചത്. വിജയിനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിക നായികയായി എത്തനുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അക്കാര്യം ജ്യോതിക തന്നെ നിഷേധിച്ചു. പിന്നീടാണ് ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ ഒരുക്കുന്ന മഗലിയാര്‍ മട്ടുമില്‍ ജ്യോതിക പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ തീരുമാനിച്ചത്. ഡോക്യുമെന്ററി മേക്കറായി ജ്യോതിക വേഷമിടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയാണ്. മേയ് 11 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

മഗലിയാര്‍ മട്ടുമിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ ജ്യോതിക നടത്തിയ പ്രസംഗം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. സിനിമയില്‍ ഒന്നില്‍ക്കൂടുതല്‍ നായികമാര്‍ എന്നിതനാണെന്നാണ് താരം പ്രസംഗത്തില്‍ ചോദിച്ചത്. ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുമാണ് അഭിനേത്രികളെ ഉപയോഗിക്കുന്നത്. ലഹരി വസ്തുക്കള്‍ പോലെയോ കാഴ്ചയ്ക്കുള്ള ഉപകരണമായോ സ്ത്രീകളെ ഉപേക്ഷിക്കരുതെന്ന അപേക്ഷയും സംവിധായകര്‍ക്ക് മുന്നില്‍ താരം വെച്ചു. തീര്‍ത്തും വികാരഭരിതയായാണ് ജ്യോതിക ചടങ്ങില്‍ സംസാരിച്ചത്. ജ്യോതികയ്ക്കും സൂര്യയ്ക്കുമൊപ്പം കുടുംബാംഗങ്ങള്‍ മുഴുവനും ചടങ്ങിനെത്തിയിരുന്നു.

അഭിനേത്രിമാരെ അവഹേളിക്കരുത്

ഇന്ന് സിനിമയിൽ നടിമാരെ നായകന്മാർക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമർ പ്രദര്ശിപ്പിക്കാനും ദ്വയാർത്ഥ സംഭാഷണങ്ങൾ പറഞ്ഞു കളിയാക്കാനുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കപ്പെടുന്നത്.ഇത് ഖേദകരമാണ് .ഇന്ന് നായികമാർ സിനിമയിൽ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.ഒരു നായകന് ഒരു സിനിമയിൽ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാർ, ഒരാൾ പോരെ. ഒരു സിനിമയില്‍ ഒന്നിലേറെ നായികമാര്‍ അഭിനയിക്കുന്നതിനെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ്ജ്യോതിക ഉയര്‍ത്തിയിട്ടുള്ളത്.

സ്ത്രീകളെ ഹലരി വസ്തുക്കളായി ചിത്രീകരിക്കരുത്

സിനിമയിൽ നടിമാർ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങൾ,ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു.നമ്മൾ സിനിമാക്കാർക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മൾ വിസ്മരിക്കരുത്.സ്ത്രീകളെ കാഴ്ചയ്ക്കുള്ള ഉപകരണമായോ ലഹരി വസ്തുക്കളായോ ഉപയോഗിക്കരുതെന്ന് സംവിധായകരോട് അപേക്ഷിക്കുകയും ചെയ്തു.

പറയാതെ പറഞ്ഞ് ജ്യോതിക

വര്‍ഷങ്ങള്‍ക്കു ശേഷം വിജയ് യും ജ്യോതികയും ഒരുമിച്ചഭിനയിക്കുന്നുവെന്നുള്ള വാര്‍ത്ത പുറത്തിവന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ തന്നെ അക്കാര്യം നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു. കാജല്‍ അഗര്‍വാളിനും സാമമന്തയ്ക്കുമൊപ്പം ഏറെ പ്രാധാന്യമുള്ള വേഷത്തില്‍ ജ്യോതിക എത്തുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ ഒന്നിലധികം നായികമാര്‍ എന്തിനാണെന്നാണ് ജ്യോതിക ഇപ്പോള്‍ ചോദിച്ചിട്ടുള്ളത്.

ജ്യോതിക പിന്‍മാറിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം

വിജയ് അറ്റ് ലീ ചിത്രത്തില്‍ മൂന്നു നായികമാരുണ്ട്. സാമന്തയ്ക്കും കാജല്‍ അഗര്‍വാളിനൊപ്പമാണ് ജ്യോതിക എത്തുന്നതെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും ജ്യോതിക പിന്‍മാറി. മൂന്ന് നായികമാരിലൊരാളായി പരിഗണിച്ചതും പ്രാധാന്യം കുറഞ്ഞതുമാണ് ജ്യോതികയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്നത് മഗലിര്‍ മട്ടും ഓഡിയോ ലോഞ്ചില്‍ ജ്യോതിക നടത്തിയ പ്രസംഗം.

ജ്യോതികയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഒന്നിലേറെ നായികമാരെ ഒരു സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് സംവിധായകര്‍ക്കു മുന്നില്‍ നിര്‍ദേശം വെച്ചിരിക്കുന്നതിനിടയില്‍ ഇകാര്യം ഭര്‍ത്താവായ സൂര്യയ്ക്കും ബാധകമല്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

English summary
Jyothika's sentimental speech on Magaliar Mattum audio launch.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam