മോഹന്‍ലാലിനെ കൊല്ലാനെത്തുന്ന ചാരനായി സൂര്യ? കാപ്പാന്റെ കഥയും സസ്‌പെന്‍സും ചോര്‍ന്നു?

തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകനായ സൂര്യയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയായ കാപ്പാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നതും. സാഹോയുടെ റിലീസിനായി കാപ്പാന്‍ വഴിമാറിയെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ ഗാനം പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് ഗാനം തരംഗമായി മാറിയത്. കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ഒരുമിച്ചുള്ള വരവ് വെറുതെയാവില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാള സിനിമയോടും താരങ്ങളുമൊക്കെയായി അടുത്ത സൗഹൃദമാണ് സൂര്യ കാത്തുസൂക്ഷിക്കുന്നത്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി 10 ലക്ഷം രൂപയാണ് സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് നല്‍കിയത്. താരസംഘടനയായ അമ്മ നടത്തിയ സ്റ്റേജ് ഷോയായ അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സൂര്യയായിരുന്നു. മോഹന്‍ലാല്‍-സൂര്യ ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയായ കാപ്പാന്റെ കഥയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചോര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചാരനായെത്തുന്നത് സൂര്യയോ

എസ്പിജി ഗ്രൂപ്പിലെ ചാരന്റെ കഥയാണ് കാപ്പാന്‍ പറയുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് കെവി ആനന്ദ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. എസ്പിജിയുമായി ബന്ധപ്പെട്ട സിനിമ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഈ ഗ്രൂപ്പിലേക്ക് ഒരു ചാരനെത്തിയതിന് ശേഷമുള്ള കാര്യത്തെക്കുറിച്ചും സിനിമയില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയെ വധിക്കുകയെന്ന ലക്ഷ്യവുമായെത്തുന്ന ചാരന്‍ സൂര്യയാണോയെന്ന തരത്തിലുള്ള സംശയങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്.

 പ്രധാനമന്ത്രി വേഷത്തില്‍ മോഹന്‍ലാല്‍

ചന്ദ്രകാന്ത് വര്‍മ്മയെന്നാണ് മോഹന്‍ലാലിന്‍രെ കഥാപാത്രത്തിന്‍റെ പേര്. പ്രധാനമന്ത്രിയായാണ് അദ്ദേഹം എത്തുന്നത്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേറിട്ട മോക്കവറുമായെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതുവരെയുള്ള അഭിനയ ജീവിതത്തില്‍ പലതരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കാപ്പാനിലെ കഥാപാത്രം.

സൂര്യയുടെ വരവ്

മിലിട്ടറി ഉദ്യോഗസ്ഥനായെത്തി നേരത്തെയും സൂര്യ കഴിവുതെളിയിച്ചിട്ടുണ്ട്. എസ്പിജിയിലെ ഉദ്യോഗസ്ഥനായാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന ഉദ്യോഗസ്ഥ വിഭാഗത്തിലെ ചാരനായാണോ അദ്ദേഹം എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അടുത്തിടെയായി ഉയര്‍ന്നുവന്നിട്ടുള്ളത്. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള വരവ് തന്നെയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരമൊന്നും താരം പങ്കുവെച്ചിരുന്നില്ല. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പായി എസ്പിജിയിലെ ഉദ്യോഗസ്ഥരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു.

നായികയായി സയേഷയും

സൂര്യയുടെ നായികയായെത്തുന്നത് സയേഷയാണ്. വനമഗനിലൂടെ തമിഴില്‍ തുടക്കം കുറിച്ച താരത്തിന് മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ആര്യയുമായുള്ള വിവാഹം തീരുമാനിച്ചത്. സയ്യേഷ നായികയായി എത്തുന്പോള്‍ വില്ലനായാണ് ആര്യയുടെ വരവ്. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും കാപ്പാനിലുണ്ട്. ഇത് കൂടാതെ മറ്റൊരു സിനിമയില്‍ നായികനായകന്‍മാരായും ഇവരെത്തുന്നുണ്ട്. ആര്യ മുന്നിലുള്ളപ്പോള്‍ സയേഷയുമായി റൊമാന്‍റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടിപ്പോയെന്നായിരുന്നു നേരത്തെ സൂര്യ പറഞ്ഞത്.

ആരാധകരുടെ കാത്തിരിപ്പ്

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാവുന്നതിനിടയിലായിരുന്നു സിനിമയുടെ പേര് തീരുമാനിച്ചത്. ആരാധകരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു സിനിമയുടെ പേര് തീരുമാനിച്ചത്. കെവി ആനന്ദും സൂര്യയും ഒപ്പം മോഹന്‍ലാലും കൂടി ചേരുന്പോള്‍ അത് ബ്രഹ്മാണ്ഡമായിരിക്കുമെന്നുറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. കേരളക്കരയും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന സിനിമയെന്ന നേട്ടവും കാപ്പാനുണ്ട്.

 സാഹോയ്ക്കായി വഴിമാറി

പ്രഭാസിന്‍റെ പുതിയ ചിത്രമായ സാഹോ ആഗസ്റ്റ് 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രമാണ് സാഹോ. കോടികള്‍ മുടക്കിയൊരുക്കിയ സിനിമ അടുത്ത വിസ്മയമാവുമെന്ന പ്രവചനങ്ങളും പുറത്തുവന്നിട്ടുണ്ട്. സാഹോയുടെ റിലീസുള്ളതിനാലാണ് കാപ്പാന്‍ എത്തുന്നത് മാറ്റിയത്. സിനിമയ്ക്കായി അധികം കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കി ആരാധകര്‍ എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X