»   » പൂമരം കൊണ്ട് കപ്പലുണ്ടാക്കിയാല്‍ അവസാനം ദേ ദിത് പോലെയിരിയ്ക്കും; കാളിദാസിന്റെ തള്ള് ഏറ്റില്ല!!

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയാല്‍ അവസാനം ദേ ദിത് പോലെയിരിയ്ക്കും; കാളിദാസിന്റെ തള്ള് ഏറ്റില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യ പാട്ട് റിലീസ് ചെയ്തുമുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ട് കേരളത്തില്‍ തരംഗമായി.. അതിന്റെ പേരില്‍ ഒരുപാട് ട്രോളുകളും വന്നു.

കപ്പലുണ്ടാക്കി ഇറക്കി, നോക്കിയപ്പോള്‍ കടവത്തൊരു തോണി... പൂമരത്തിലെ രണ്ടാമത്തെ പാട്ട് എത്തി

പൂമരം കൊണ്ടുള്ള കപ്പലിന് ശേഷം കടവത്തെ തോണിയെ കുറിച്ചാണ് രണ്ടാമത്തെ പാട്ട്. പൂമരം വെട്ടി കപ്പലുണ്ടാക്കി എന്ന് പറഞ്ഞപ്പോഴേ ട്രോളന്മാര്‍ പറഞ്ഞതാണ്, ഇത് കാളിദാസിന്റെ തള്ളാണെന്ന്. രണ്ടാമത്തെ പാട്ട് റിലീസായപ്പോള്‍ അത് ബോധ്യമായി. പൂമരത്തിലെ രണ്ടാമത്തെ പാട്ടിനെ കുറിച്ച് വന്ന ട്രോളുകള്‍ വായിക്കാം...

കപ്പല് വിട്ട് തോണിയായോ

ശരാശരി ഒരു മലയാളിയുടെ സംശയമാവുമിത്.. കാളിദാസ് കപ്പല് വിട്ട് തോണി പിടിച്ചോ..

ശോകഭാവം

ശോകഭാവമാണ് പൂമരത്തിലെ രണ്ടാമത്തെ പാട്ട്. തേപ്പ് കിട്ടിയതാവാം എന്നാണ് പ്രേക്ഷകാഭിപ്രായം. ഞാനും ഞാനുമെന്റാളും എന്ന ആദ്യ ഗാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം വരില്ല എന്ന അഭിപ്രായമുള്ളവരുമുണ്ട്.

തള്ളായിരുന്നു

പൂമരം കൊണ്ട് കാളിദാസ് കപ്പലുണ്ടാക്കി എന്ന് പറഞ്ഞ് കേട്ടപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതും.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും ഇതാണ്.

എങ്ങിനെ മഴയുണ്ടാവും

അത് കൊള്ളാം.. ആദ്യ പാട്ടിന് വേണ്ടി ഉണ്ടായിരുന്ന പൂമരമൊക്കെ വെട്ടിക്കൊണ്ട് പോയിട്ട് ഇപ്പോള്‍ മഴയില്ല എന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും. ഒരു സാമൂഹികപ്രതിബദ്ധതയുള്ള ട്രോള്‍

സിനിമ എപ്പോള്‍ വരും

അതും ശരിയാണ്.. പൂമരത്തിലെ രണ്ട് പാട്ടുകളും റിലീസായി. എന്നാല്‍ സിനിമ റിലീസാകുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞ് കേള്‍ക്കുന്നില്ലല്ലോ..

പുഴ ഉണ്ടാക്കാനാണോ പ്രയാസം

പൂമരം കൊണ്ട് കപ്പലുണ്ടാക്കാമെങ്കില്‍ രണ്ട് തൊട്ടി വെള്ളം കൊണ്ടൊരു പുഴ കൂടി ഉണ്ടാക്കി കടവത്തിരിയ്ക്കുന്ന ആ തോണി ഇറക്കാനാണോ പ്രയാസം

വീണ്ടും തള്ള്

നാല്‍പത് പേര്‍ ചേര്‍ന്ന് ഉണ്ടാക്കിയ കപ്പല്‍, കടവത്തെ തോണിയായി. ഇനി അത് തുഴയാന്‍ നാല്‍പത് തോണിക്കാരെ വേണം

എബ്രിഡ് ഷൈന്‍

എബ്രിഡ് ഷൈനിന് ഈ കപ്പലുകളും തോണികളുമൊക്കെ ഒരു വീക്ക്‌നസാണല്ലേ..

കടപ്പുറത്താണോ വീട്

ആദ്യം കപ്പല്‍.. പിന്നെ തോണി.. അറിയാന്‍ മേലാത്തോണ്ട് ചോദിക്കുവാ.. വല്ല കടപ്പുറത്തുമാണോ ഇങ്ങേരെ പെറ്റിട്ടത്

രമണന്റെ സന്ദേഹം

കാളിദാസ് ആദ്യം പൂമരം കൊണ്ട് ഉണ്ടാക്കിയ കപ്പല്‍ പഞ്ചാബിക്കാര് കൊണ്ട് പോയിക്കാണും..

English summary
Kadavathoru Thoni Getting Trolled In The Social Media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam