കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2വില്‍ കാജല്‍ ആഗര്‍വാളും! ബ്രഹ്മാണ്ട ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
ഉലകനായകന്‍ കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ കമല്‍ഹാസന്റ നായികാ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തിലായിരുന്നു കാജല്‍ ഒടുവില്‍ തമിഴില്‍ അഭിനയിച്ചിരുന്നത്. ഡിസംബറിലായിരിക്കും ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹൈദരാബാദ് ആണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരു്ന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഇന്ത്യന്‍ 2വിന്റെതായി മികച്ചൊരു ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.
200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണറിയുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പാട്ടുകള്‍ ഒരുക്കുന്നത്. സാബു സിറിള്‍,പീറ്റര്‍ ഹെയ്ന്‍,രവിവര്‍മ്മന്‍ തുടങ്ങിയ ടെക്നീഷ്യന്‍മാരും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. കമലിന്റെ ഇന്ത്യന്‍ 2വിനായി ആകാംക്ഷകളോടെയാണ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications