»   » അജിത്തിന്റെ സിനിമ പെരുവഴിയിലാക്കി കാജല്‍ ടൂറിന് പോയി, നിര്‍മാതാവിന്റെ കീശ കീറി

അജിത്തിന്റെ സിനിമ പെരുവഴിയിലാക്കി കാജല്‍ ടൂറിന് പോയി, നിര്‍മാതാവിന്റെ കീശ കീറി

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് നായികമാരെ പരിഗണിച്ച ശേഷം , ഒടുവിലാണ് കാജല്‍ അഗര്‍വാളിനെ അജിത്തിന്റെ അമ്പത്തി ഏഴാമത്തെ ചിത്രത്തിലെ നായികയായി തീരുമാനിച്ചത്. തല അജിത്തിന്റെ നായികയാകുന്നതില്‍ കാജല്‍ അഗര്‍വാളിനും ഏറെ അഭിമാനമുണ്ടായിരുന്നു.

അജിത്ത് ചിത്രം കിട്ടി, വിക്രമിന്റെ ഗരുഡ കാജല്‍ അഗര്‍വാള്‍ ഉപേക്ഷിച്ചു!

എന്നാല്‍ ഇപ്പോള്‍ നടി കാരണം ചിത്രത്തിന്റെ നിര്‍മാതാവ് പെട്ടു എന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിങിന് എത്തിയ സ്ഥലം ഒരു ഫാമിലി ടൂറായി ആഘോഷിക്കുകയാണത്രെ കാജല്‍

അമ്മ കൂടെ വേണമെന്ന് പറഞ്ഞു, കൂടെ കൂട്ടി

അജിത്തിന്റെ 57 ആമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടക്കുന്നത് സ്ലോവേനിയയിലാണ്. ഷൂട്ടിങിന് പോകുമ്പോള്‍ സഹായത്തിന് അമ്മയെ കൂടെ കൂട്ടണമെന്ന് കാജല്‍ പറഞ്ഞു. അങ്ങനെ അമ്മയെയും കൂട്ടിയാണ് നടി എത്തിയത്.

അച്ഛന്‍ വന്നു, അനിയത്തി വന്നു.. പിന്നെ ടൂറായി

എന്നാല്‍ പിന്നീട് ഷൂട്ടിങ് സംഘത്തിനൊപ്പം കാജലിന്റെ അച്ഛനും വന്നു. പിന്നാലെ സഹോദരി നിഷ അഗര്‍വാളും എത്തി. പിന്നെ കുടുംബത്തോടെയുള്ള ഒരു ടൂര്‍ ആഘോഷം പോലെയാണ് കാജലിന് സെറ്റ്.

നിര്‍മാതാവിന്റെ കീശ കീറുന്നു

കാജലിന്റെ ടൂര്‍ ആഘോഷം കാരണം പണി കിട്ടുന്നത് ചിത്രത്തിന്റെ നിര്‍മാതാവിനാണ്. നടിയെയും നടിയുടെ സഹായികളെന്ന് പറഞ്ഞ് എത്തിയ അമ്മയുടെയും അച്ഛനെയും അനിയത്തിയുടെയും ചെലവ് നോക്കേണ്ട ബാധ്യതയും നിര്‍മാതാവിനായി. മാത്രമല്ല ഷൂട്ടിങും നേരാം വണ്ണം നടക്കുന്നുമില്ലത്രെ

വിക്രമിനെ ഉപേക്ഷിച്ച് അജിത്തിനൊപ്പം

അതേ സമയം, വിക്രമിന്റെ ഗരുഡ എന്ന ചിത്രം ഉപേക്ഷിച്ചാണ് കാജല്‍ അജിത്തിന്റെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഗരുഡയുടെ ഷൂട്ടിങ് നീണ്ടു പോയിരുന്നു. ആ സമയത്താണ് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചത്. ഗരുഡ ഉപേക്ഷിച്ച് കാജല്‍ അജിത്ത് ചിത്രത്തിലെത്തുകായിരുന്നു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
According to the latest rumours, Kajal Aggarwal and her family are putting producers in a tough time by bringing her whole family to shooting spot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam