»   » കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ടോളിവുഡിലും കോളിവുഡിലും ബോളിവുഡിലും എല്ലാം ഇപ്പോള്‍ മിന്നിക്കയറുകയാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഒട്ടുമിക്ക എല്ലാ യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചും കഴിഞ്ഞു.

എന്നാല്‍ രജനികാന്ത്, കമല്‍ ഹസന്‍, ബാലകൃഷ്ണ, വെങ്കിടേഷ്, നാഗാര്‍ജ്ജു തുടങ്ങിയ മുതിര്‍ന്ന നടന്മാര്‍ക്കൊപ്പമൊന്നും ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. സമീപകാലത്ത് നടന്ന അഭിമുഖങ്ങളിലെല്ലാം കാജല്‍ ഇക്കാര്യം പറഞ്ഞു.

തനിയ്ക്ക് തലമുതിര്‍ന്ന, അനുഭവസമ്പത്തുള്ള അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാനാഗ്രഹമുണ്ടെന്ന് കാജല്‍ അടിയ്ക്കടി പറയുന്നു. എന്നാല്‍ ഇത് കാജലിന്റെ ക്രൂരമായ ഒരു വിനോദത്തിന്റെ ഭാഗമാണെന്നാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

കാജലിന്റെ ആഗ്രഹം അറിഞ്ഞ് തന്റെ പുതിയ ചിത്രത്തില്‍ നായികയെ തേടുന്ന സംവിധായകന്‍ ഗിരീഷ് ബാലകൃഷ്ണയുടെ നായികയായി കാജലിനെ വിളിച്ചു. ബാലകൃഷ്ണയുടെ നൂറാമത്തെ ചിത്രമാണ്. ഒരു ചരിത്ര ചിത്രമാണ്, അതില്‍ രാജ്ഞിയുടെ വേഷമാണെന്നും പറഞ്ഞു.

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

പെട്ടന്ന് വന്നു കാജലിന്റെ മറുപടി, അയ്യോ കഷ്ടമായിപ്പോയി.. നിങ്ങള്‍ ആവശ്യപ്പെടുന്ന ഡേറ്റ് ഞാന്‍ മറ്റൊരാള്‍ക്ക് കൊടുത്തു പോയി. ഒരാഴ്ച മുമ്പ് വന്നിരുന്നെങ്കില്‍ ചെയ്യാമായിരുന്നു എന്നും നടി പറഞ്ഞു.

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

എന്നാല്‍ കാജല്‍ കളിച്ച നാടകം കള്ളമാണെന്ന് മനസ്സിലാക്കാന്‍ സംവിധായകന് അധികം സമയം വേണ്ടി വന്നിട്ടില്ല. ഡേറ്റ് പറയുന്നതിന് മുമ്പാണ് കാജല്‍ നിങ്ങള്‍ പറഞ്ഞ ഡേറ്റ് ഞാന്‍ മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് പറഞ്ഞത്. ആ മറ്റൊരു സംവിധായകന്‍ ആരാണെന്നും പറഞ്ഞില്ല. കാജലിന് ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ല എന്നതാണ് സത്യം.

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

മുതിര്‍ന്ന താരങ്ങള്‍ തന്നെ അനുഗമിയ്ക്കുന്നത് കാജലിനെ സംബന്ധിച്ച് ഒരു രസകരമായ കാര്യമാണത്രെ. അതിന് വേണ്ടയാവും അഭിമുഖങ്ങളില്‍ ഇത്തരത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കണം എന്ന പൊയ് ആഗ്രഹം പറയുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് നടിയ്ക്ക് മുന്നറിയിപ്പ് നല്‍കിയാണത്രെ സംവിധായകന്‍ മടങ്ങിയത്.

English summary
Kajal Aggarwal Rejected Balakrishna's 100th Film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam