»   » വെറുതെയല്ല.. അതിനും കാജല്‍ അഗര്‍വാള്‍ പണം വാങ്ങുന്നുണ്ട്... നയന്‍താര വേറെ ലെവലാണ് !!

വെറുതെയല്ല.. അതിനും കാജല്‍ അഗര്‍വാള്‍ പണം വാങ്ങുന്നുണ്ട്... നയന്‍താര വേറെ ലെവലാണ് !!

By: Rohini
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. എന്നാല്‍ സിനിമാ അഭിനയം കഴിഞ്ഞാല്‍ പിന്നെ, അഭിനയിച്ച ചിത്രത്തിന്റെ പിന്നാലെ നടന്ന് അതിന്റെ പ്രമോഷന്‍ പരിപാടികളിലൊന്നും നയന്‍ പങ്കെടുക്കില്ല. സിനിമാ പ്രമോഷന് വേണ്ടി ഒരു അഭിമുഖവും, പ്രസ് മീറ്റും നടി നടത്താറില്ല. അഭിനയിക്കുകയാണ് എന്റെ തൊഴില്‍. അത് ഞാന്‍ ചെയ്തു എന്നാണ് നയന്‍താരയുടെ പക്ഷം.

നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ റോഷന്റെ പ്രതികരണം

എന്നാല്‍ നയന്‍താരയുടെ നേരെ വിപരീതമാണ് കാജല്‍ അഗര്‍വാള്‍. സിനിമാഭിനയത്തിന് ശേഷം അതിന് പിന്നാലെ നടന്ന് പ്രമോഷന്‍ നടത്താറുണ്ട്. ചാനലുകളില്‍ അഭിമുഖം നല്‍കും.. കോളേജ് ഷോകളില്‍ പങ്കെടുക്കും.. പ്രസ് മീറ്റ് നടത്തും.. അതീവ ഗ്ലാമറസായി കാജല്‍ എത്തുന്നതോടെ സിനിമയ്ക്ക് ആവശ്യത്തിലധികം പ്രമോഷന്‍ ലഭിയ്ക്കുകയും ചെയ്യും. എന്താണ് ഇതിന് പിന്നിലെ രഹസ്യം എന്ന് ഒടുവില്‍ പാപ്പരാസികള്‍ കണ്ടെത്തി.

നേനു രാജ നേനു മന്ത്രി

കാജല്‍ അഗര്‍വാളും റാണ ദഗ്ഗുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നേനു രാജ നേനു മന്ത്രി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലൊക്കെ നിറ സാന്നിധ്യമായിരുന്നു കാജല്‍ അഗര്‍വാള്‍.

കാലിനെ കണ്ട് പഠിക്ക്

ഇത് കണ്ട് പലരും നയന്‍താരയെ വിമര്‍ശിച്ചിട്ടുണ്ട്. സിനിമാ പ്രമോഷനും ജോലിയുടെ ഭാഗമാണെന്നും അതില്‍ പങ്കെടുക്കണമെന്നും മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞെങ്കിലും നയന്‍ വഴങ്ങിയില്ല. അതേ സമയം കാജല്‍ ചിരിച്ച മുഖവും ഗ്ലാമര്‍ വേഷവുമായി പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി ചെയ്തു.

അതിന് പ്രത്യേക പ്രതിഫലം

എന്നാല്‍ കാജല്‍ വെറുതേ അങ്ങ് പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയല്ല. പ്രതിഫലത്തിന് പുറമെ, സിനിമാ പ്രമോഷന് ഒരു വന്‍ തുക കാജല്‍ കൈപ്പറ്റുന്നുണ്ട്. നേനു രാജ നേനു മന്ത്രി എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മുപ്പത് ലക്ഷം രൂപയാണത്രെ നിര്‍മാതാവ് സുരേഷ് ബാബു നായികയ്ക്ക് നല്‍കിയത്.

കുറഞ്ഞ് പോയില്ല..

പക്ഷെ സിനിമാ പ്രമോഷന് വേണ്ടി നായികയ്ക്ക് ഒരു മുപ്പത് ലക്ഷം നല്‍കിയതില്‍ സുരേഷ് ബാബുവിന് പരാതി ഇല്ല എന്നാണ് കേട്ടത്. ആ വാങ്ങിയ പണത്തോട് കാജല്‍ നീതി പുലര്‍ത്തി. സിനിമാ പ്രമോഷന്‍ നല്ല രീതിയില്‍ ചെയ്തു എന്ന് നിര്‍മാതാവ് പറയുന്നു.

സിനിമയില്ല

പക്ഷെ നിലവില്‍ കാജലിന് തെലുങ്കില്‍ മികച്ച ചിത്രങ്ങളൊന്നുമില്ല എന്നാണ് കേള്‍ക്കുന്നത്. കാജലിന്റെ ഡിമാന്റ് കേട്ട് ചില സംവിധായകരും നിര്‍മാതാക്കളും പിന്മാറുകയാണത്രെ. തമിഴില്‍ അജിത്തിനൊപ്പം വിവേഗവും വിജയ്‌ക്കൊപ്പം മെര്‍സല്‍ എന്ന ചിത്രവും പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കാജല്‍

English summary
Kajal Charging 30 Lakhs For Promotions?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam