'പട്ടിയുണ്ട് സൂക്ഷിയ്ക്കുക'....കാജല്‍ അഗര്‍വാളേ....ഓടിക്കോ
പേടിയില്ലാത്തവരായി ആരും കാണില്ലല്ലേ. പാമ്പിനപ്പേടി, പാറ്റയെപ്പേടി, പല്ലിയെ പേടി. നടി കാജല്‍ അഗര്‍വാളിന് ലോകത്ത് തന്നെ ഏറ്റവും പേടി ഒരു ജീവിയയൊണ്. പട്ടിയെയാണ് കാജലിന് ഏറെ ഭയം. കുട്ടിക്കാലത്ത് താരത്തെ പട്ടി കടിച്ചിട്ടുണ്ട്. അതിനാലാണത്രേ ഈ പേടി.
എന്നാല്‍ താരം തെലുങ്ക് ചിത്രങ്ങളില്‍ ഉള്‍പ്പടെ മൃഗസ്‌നേഹിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തടെ ഇറങ്ങിയ തെലുങ്ക് ചിത്രമായ ടെംപറില്‍ കാജലിന്റെ കഥാപാത്രം ഒരു മൃഗസ്‌നേഹിയായിരുന്നു. ചിത്രത്തിന്റെ സംവിധായകനായ പുരി ജഗന്നാഥിന്റെ വളര്‍ത്തു നായ്ക്കളൊടൊപ്പമുള്‌ല ചില രംഗങ്ങളും ഉണ്ടായിരുന്നത്രേ.

സെറ്റില്‍ വച്ച് പട്ടികളെ പേടിച്ച കാജല്‍ അവസാനം അവരുമായി ചങ്ങാത്തം സ്ഥാപിച്ചുവത്രേ. എന്നാലും പേടി പൂര്‍ണമായി മാറിയെന്ന് സമ്മതിയ്ക്കാന്‍ നടി തയ്യാറല്ല,. മൃഗ സ്‌നേഹിയുടെ വേഷം അഭിനയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഇനിയുള്ള ചിത്രങ്ങളില്‍ സമാനമായ വേഷം വന്നാല്‍ കാജല്‍ ഒരു വട്ടം കൂടി ചിന്തിയ്ക്കും. പട്ടിയൊടൊപ്പം അഭിനയ്ക്കണോ വേണ്ടയോ എന്ന്.


Click it and Unblock the Notifications











