ഭാര്യയെ കണ്ടാൽ തെളിയാത്ത മുഖം തബുവിനെ കണ്ടാൽ തിളങ്ങും; ഇറങ്ങിപ്പോകാൻ നോക്കിയ കജോൾ

ബോളിവുഡിൽ എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് അജയ് ദേവ്​ഗണും കജോളും. കജോൾ ബോളിവുഡിലെ താര റാണിയായിരുന്ന സമയത്താണ് അജയ് ദേവ്​ഗണിനെ വിവാഹം ചെയ്യുന്നത്. 1999 ലായിരുന്നു താര വിവാഹം. വിവാഹ ശേഷം കരിയറിൽ കജോൾ സജീവമല്ലാതായി. ഒരു കാലത്ത് ഏവർക്കും കജോൾ പ്രിയങ്കരിയായിരുന്നെങ്കിൽ ഇന്ന് അതല്ല സാഹചര്യം. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം കജോളിന് നേരിടേണ്ടി വരുന്നു.

പാപ്പരാസികൾക്ക് മുമ്പിൽ ദേഷ്യപ്പെടുന്നതാണ് പ്രധാന കാരണം. മറ്റൊരു ജയ ബച്ചനായി കജോൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് നെറ്റിസൺസ് പറയുന്നു. അതേസമയം കജോളിന്റെ മാനസിക സംഘർഷങ്ങളായിരിക്കാം ഇതിന് കാരണമെന്നും കമന്റുകൾ വരാറുണ്ട്. കജോളിന്റെ വിവാഹ ജീവിതമാണ് ഈ വാദം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഭർത്താവ് അജയ് ദേവ്​ഗണിൽ നിന്ന് സ്നേഹമോ ബഹുമാനമോ കജോളിന് ലഭിക്കാറില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതിന് തെളിവായി നിരവധി വീഡിയോകളും അഭിമുഖങ്ങളും നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Kajol  Ajay Devgn

ഒരിക്കൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോൾ കജോളിനെ പരിഹസിച്ച് ഒന്നിലേറെ തവണ അജയ് ദേവ്​ഗൺ സംസാരിച്ചു. എല്ലാ ഭർത്താക്കൻമാരും പറയുന്ന കള്ളം എന്തെന്ന് ചോദിച്ചപ്പോൾ ഭാര്യയെ സ്നേഹിക്കുന്നു എന്ന വാക്കാണെന്ന് അജയ് മറുപടി നൽകി. ഇപ്പോഴത്തെ നടൻമാരിൽ ആരാണ് കജോളിനൊപ്പം മികച്ച പെയർ ആവുകയെന്ന് ചോദിച്ചപ്പോൾ കജോളിന്റെ മകനായിട്ടാണോ എന്നാണ് അജയ് ചോദിച്ചത്.

അടുത്തിടെ കജോളിന്റെ പുതിയ ചിത്രം മാ യുടെ ഇവന്റിൽ അജയ് ദേവ്​ഗണും പങ്കെടുത്തിരുന്നു. കജോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ അജയ് ഇടയിൽ കയറി സംസാരിച്ചു. അതേസമയം ഭാര്യയെ അവ​ഗണിച്ചും പരിഹസിച്ചും സംസാരിക്കുന്ന അജയ് ദേവ്​ഗൺ തന്റെ സ്ത്രീ സുഹൃത്തുക്കളോട് അങ്ങനെയല്ലെന്നും വിമർശനമുണ്ട്. കുട്ടിക്കാലത്തേ അടുത്ത സുഹൃത്തുക്കളാണ് അജയ് ​​ദേവ്​ഗണും നടി തബുവും. ഇന്നും ഈ സൗഹൃദം തുടരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ തബുവിനോട് എപ്പോഴും സ്നേഹത്തോടെയാണ് അജയ് ദേവ്​ഗൺ ഇടപെടാറ്.

Kajol  Ajay Devgn

ഭാര്യയെ കാണുമ്പോൾ തെളിയാത്ത അജയുടെ മുഖത്ത് തബുവിനെ കാണുമ്പോൾ സന്തോഷവും പുഞ്ചിരിയും വിടരുന്നെന്ന് പരിഹാസ കമന്റുകൾ മിക്കപ്പോഴും വരാറുണ്ട്. അജയ് ദേവ്​ഗണിന് വിവാഹോതര ബന്ധമുണ്ടെന്ന ​ഗോസിപ്പും ഒരിക്കൽ പ്രചരിച്ചു. നടി കങ്കണ റണൗത്തുമായി അജയ് ദേവ്​ഗൺ അടുത്തു എന്നായിരുന്നു ​ഗോസിപ്പുകൾ. 2010 ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടെെം ഇൻ മുംബെെ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അജയ് ദേവ്​ഗണും കങ്കണയും അടുത്തെന്നായിരുന്നു അഭ്യൂഹങ്ങൾ.

വിശാൽ ഫുരിയ സംവിധാനം ചെയ്ത ചിത്രത്തിൽ കജോൾ, ഇന്ദ്രനീൽ സെൻ​ഗുപ്ത, റോനിത് റോയ് എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. മറുവശത്ത് അജയ് ​ദേവ്​ഗണും കരിയറിലെ തിരക്കുകളിലാണ്. കരിയറിനൊപ്പം കു‌ടുംബ ജീവിതത്തിനും കജോൾ പ്രാധാന്യം നൽകുന്നു. രണ്ട് മക്കളാണ് താര ദമ്പതികൾക്കുള്ളത്. നെെസ് ദേവ്​ഗൺ, യു​ഗ് ദേവ്​ഗൺ എന്നിങ്ങനെയാണ് മക്കളുടെ പേര്. താര കുടുംബത്തിന്റെ ഫോട്ടോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X