»   » പോകുന്നിടത്തെല്ലാം ജയറാമിനെ കൂടെ കൂട്ടുന്നതെന്തിന്; കാളിദാസന്റെ സൂപ്പര്‍ മറുപടി

പോകുന്നിടത്തെല്ലാം ജയറാമിനെ കൂടെ കൂട്ടുന്നതെന്തിന്; കാളിദാസന്റെ സൂപ്പര്‍ മറുപടി

By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി മലയാള സിനിമില്‍ അരങ്ങേറിയ കാളിദാസ് ജയറാം ആദ്യമായി നായകനായി അഭിനയിച്ചത് തമിഴകത്താണ്. രണ്ട് സിനിമകള്‍ തമിഴില്‍ ചെയ്ത ശേഷം ഇപ്പോഴിതാ പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുകയാണ് താരപുത്രന്‍.

എന്നാപ്പിന്നെ അവരുടെ തര്‍ക്കം തീരട്ടെ; മമ്മൂട്ടിയും കാളിദാസും അത് കഴിഞ്ഞ് വരും.. ഹല്ല പിന്നെ!!

സിനിമകള്‍ വിരലിലെണ്ണാവുന്നത്രെയും മാത്രമേ ചെയ്തുള്ളൂവെങ്കിലും കാളിദാസിന് തമിഴകത്തും മലയാളത്തിലുമെല്ലാം ആരാധകരുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പേജുകളിലും താരം സജീവമാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിയ്ക്കവെയാണ് ഒരാള്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. എന്തിനാണ് എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത്.

ചോദ്യം ഇങ്ങനെ

സിനിമാ പ്രമോഷനൊക്കെ പോകുമ്പോള്‍ എന്തിനാണ് അച്ഛനെ എപ്പോഴും കൂടെ കൂട്ടുന്നത് എന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കാളിദാസിനോട് ചോദിച്ചത്.

കാളിദാസിന്റെ മറുപടി

ഒരു മറുചോദ്യത്തിനും ഇടം നല്‍കാതെ സൂപ്പര്‍ മറുപടി കാളിദാസ് ഈ ചോദ്യത്തിന് നല്‍കി. 'എന്തെന്നാല്‍ അദ്ദേഹം എന്റെ അച്ഛനാണ്' എന്നായിരുന്നു കാളിദാസിന്റെ മറുപടി

വൈറലാകുന്നു

കാളിദാസിന്റെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിനേക്കാള്‍ നല്ലൊരു ഉത്തരം സ്വപ്‌നങ്ങളില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

പൂമരത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു

പൂമരം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ കാളിദാസ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. മാര്‍ച്ചില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
Kalidas Jayaram Gives A Fitting Reply To His Fan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam