പൂമരത്തിന് ശേഷം മാസ്റ്റര്‍ റൗഡിയായി കാളിദാസ് ജയറാം? ചിത്രത്തില്‍ നായികയായി ഈ താരം! കാണൂ

By Midhun

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെ നായകനടനായി അരങ്ങേറിയ താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. നായകനടായുളള ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു കാളിദാസ് തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നത്. റിലീസ് വൈകിയെങ്കിലും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ പൂമരം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

പൂമരത്തിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകര്‍ക്കൊപ്പമാണ് കാളിദാസിന്റെ സിനിമകള്‍ പ്രഖ്യാപിച്ചിട്ടുളളത്. പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കാളിദാസ് തന്നെയാണ് നായകനാവുന്നത്. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു.

മാസ്റ്റര്‍ റൗഡിയായി കാളിദാസ്

മാസ്റ്റര്‍ റൗഡിയായി കാളിദാസ്

പൂമരത്തിനു ശേഷം കാളിദാസ് ജയറാം അഭിനയിക്കുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചിത്രത്തിന് മാസ്റ്റര്‍ റൗഡി എന്ന് പേരിട്ടിരിക്കുന്നതായാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കാളിദാസ് തന്നെയായിരുന്നു അടുത്തിടെ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജിത്തു ജോസഫിനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷം കാളിദാസ് പങ്കുവെച്ചിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. കാളിദാസിനൊപ്പം അപര്‍ണ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കാളിദാസ് ചിത്രത്തിനു പുറമെ അണിയറയില്‍ ഒരുങ്ങുന്ന അളള് രാമേന്ദ്രന്‍, ആടു ജീവിതം തുടങ്ങിയ സിനിമകളിലും അപര്‍ണാ ബാലമുരളി അഭിനയിക്കുന്നുണ്ട്.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

കാളിദാസ് നായകനായ ജിത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡേറ്റും ഇന്ന് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഗണപതി,ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും കാളിദാസ് ചിത്രത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് ചിത്രം

മിഥുന്‍ മാനുവല്‍ തോമസ് ചിത്രം

ജിത്തു ജോസഫ് ചിത്രത്തിനു പുറമെ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കാളിദാസ് തന്നെയാണ് നായകനാവുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു ഉണ്ടായിരുന്നത്. മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്‌റെ നായികയാവുന്നത്. കാട്ടുര്‍കടവ് എന്ന ദേശത്തെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ സിനിമ

അല്‍ഫോണ്‍സ് പുത്രന്റെ സിനിമ

പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് നായക വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുക. അല്‍ഫോണ്‍സിന്റെ് ആദ്യ രണ്ടു ചിത്രങ്ങളിലൂം നായകനായ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിവിന്‍ പോളി ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആഷിഖ് അബുവിന്റെ സിനിമ

ആഷിഖ് അബുവിന്റെ സിനിമ

മായാനദിക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലും കാളിദാസ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോഴിക്കോട് വന്ന നിപ്പ വൈറസ് ബാധയെ പ്രമേയമാക്കികൊണ്ടാണ് ആഷിഖ് അബു പുതിയ സിനിമയുമായി എത്തുന്നത്. കാളിദാസിനു പുറമെ ടൊവിനോ തോമസ്, ആസിഫ് അലി. പാര്‍വതി,റിമ കല്ലിങ്കല്‍,രമ്യാ നമ്പീശന്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഒരു പക്ക കഥൈ

ഒരു പക്ക കഥൈ

ഒരു പക്ക കഥൈ എന്ന ചിത്രം കാളിദാസിന്റെതായി തമിഴില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘാ ആകാശാണ് കാളിദാസിന്റെ നായികയായി എത്തുന്നത്. ഗോവിന്ദ് മേനോനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് കാളിദാസിന്റെ പക്ക കഥൈ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X