»   » കാത്തിരിപ്പിനൊടുവിൽ കാളിദാസന്റെ പൂമരം എത്തുന്നു! റിലീസ് തീയതി പ്രഖ്യാപിച്ചു!!

കാത്തിരിപ്പിനൊടുവിൽ കാളിദാസന്റെ പൂമരം എത്തുന്നു! റിലീസ് തീയതി പ്രഖ്യാപിച്ചു!!

Posted By:
Subscribe to Filmibeat Malayalam

പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം, കാളിദാസ് ജയറാം നായകനായെത്തുന്നുന്ന പൂമരം മാർച്ച് 2 ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാർച്ച് രണ്ടിനു തന്നെ ചിത്രം വെളിച്ചം കാണുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

poomaram

ഋത്വിക് റോഷൻ കട്ടപ്പന വിട്ടപ്പോൾ അജിത്ത് ആയി! 'അജിത്ത് ഫ്രം അറുപ്പുകോട്ടൈ' ചിത്രീകരണം തുടങ്ങി

പൂമരത്തിന്റെ പ്രദർശനവും കാത്ത് പ്രഷകർ ഇരിക്കാൻ തുടങ്ങിയിട്ടു ഒരു വർഷം കഴിയുന്നു. അതേസമയം ചിത്രീകരണ വേളയിൽ പുറത്തു വിട്ട ഞാനും ഞാനുമെന്റാളും .. എന്ന പാട്ട് വൻ വിജയമായിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ ഗാനവും പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. ഗാനങ്ങൾ ഹിറ്റായതിനെ തുടർന്ന് ജനങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരൻ ആരാണെന്ന് അറിയാമോ! ചിത്രം കാണാം..

ഡിസംബർ 24 ന്

2017 ഡിസംബർ 24 ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ആദ്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം തീയേറ്ററിൽ എത്തിയിരുന്നില്ല. പല സാങ്കേതിക കാരണങ്ങൾ കൊണ്ട് പടം നീണ്ടു പോയി. കൂടാതെ ഇതിനിടെ കാളിദാസിന്റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തു.

ഗാനങ്ങൾ ഹിറ്റ്

പുമരത്തിലെ തിപുറത്റങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.
ഫൈസല്‍ റാസി എന്ന നവാഗതനാണ് പൂമരത്തിലെ ഈ ടൈറ്റില്‍ ഗനത്തിന് ഈണം നല്‍കിയിരിക്കുന്നത്. 3 മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ഗാനം വൻ ഹിറ്റായിരുന്നു. ഇതാണ് ജനങ്ങളിൽ ആകാംക്ഷ കൂട്ടിയത്.

ട്രോളുകൾ

2016 ൽ ചിത്രീകരണം ആരംഭിച്ച പൂമരത്തിന്റെ റിലീസിങ് വൈകിയതോടെ ചിത്രത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തിയത്. പിന്നെ ചിത്രത്തിനെതിരെ അടപടലം ട്രോളുകളായിരുന്നു. ഏറ്റവും ഒടുവില്‍ ട്രോളുമായി കാളിദാസൻ തന്നെ രംഗത്തെത്തിയിരുന്നു. ദുല്‍ഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പര്‍ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോള്‍ കാളിദാസന്‍ ഇപ്പോഴും സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കാളിദാസ് തന്നെയാണ് ട്രോള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്

പൂമരം ക്യാമ്പസ് ചിത്രം

ക്യാമ്പസ് പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രമാണ് പൂമരം. മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. വിദേശത്തും ചിത്രീകരണം ഉണ്ടായിരുന്നു.ചിത്രത്തിൽ കാളിദാസനോടൊപ്പം കുഞ്ചാക്കോ ബോബനും മീര ജാസ്മിനും അതിഥി താരങ്ങളായും എത്തുമെന്ന് സൂചനയുണ്ട്.

English summary
Kalidas Jayaram’s long delayed Poomaram finally gears up for release!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam