»   » കാളിദാസിന്റെ വാലന്റൈന്‍സ് പോസ്റ്റ് വൈറലാകുന്നു... കാളിദാസിനും കിട്ടിയോ തേപ്പ്???

കാളിദാസിന്റെ വാലന്റൈന്‍സ് പോസ്റ്റ് വൈറലാകുന്നു... കാളിദാസിനും കിട്ടിയോ തേപ്പ്???

Posted By: Karthi
Subscribe to Filmibeat Malayalam
കൊച്ചി: പൂമരം പാട്ടും പാടി എത്തിയ കാളിദാസ് ജയറാം ഇന്ന് മലയാള യുവത്വത്തിന്റെ ഹരമാണ്. ഒറ്റ പാട്ടിലൂടെ നിരവധി ഹൃദയങ്ങള്‍ കവരാന്‍ കാളിദാസിനായി. വാലന്റൈന്‍സ് ദിനത്തില്‍ കാളിദാസ് തന്റെ ഫേസ്ബുക്ക് പേജില്‍ പേസ്റ്റ് ചെയ്ത വീഡിയോയാണ് സംശയങ്ങള്‍ക്ക് കാരണം.

നിരവധി പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്ന കാളിദാസ് വാലന്റൈന്‍സ് ദിനത്തിനോടും പ്രണയത്തോടും തീരെ താല്പര്യമില്ലാത്ത രീതിയിലുള്ള പോസ്റ്റാണ് പബ്ലിഷ് ചെയ്തത്. ഒരു ഫോട്ടോയും ഒരു വീഡിയോയുമാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. അമ്മ, പാര്‍വതി അഭിനയിച്ച അക്കരെ അക്കരെ എന്ന ചിത്രത്തിലെ ശ്രീനിവാസനൊപ്പമുള്ള കോമ്പിനേഷന്‍ സീനാണ് പോസ്റ്റ് ചെയ്തത്.

അക്കരെ അക്കരെയില്‍ പാര്‍വതിയുടെ നേഴ്‌സ് കഥാപാത്രത്തെ പ്രണയിക്കുന്ന ശ്രീനിവാസന്റെ വിജയനോട് പാര്‍വതി പറയുന്ന മറുപടിയാണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റാക്കിയത്. പാര്‍വതിക്ക് തന്നോടുള്ള ഇഷ്ടവും അടുപ്പവും പ്രണയമാണെന്ന് തെറ്റി ധരിക്കുന്ന വിജയനോട് പാര്‍വതി ചോദിക്കുന്നത്, ഇഷ്ടത്തിന് ഒരു അര്‍ത്ഥമേ ഉള്ളോ എന്നാണ്.

തന്റെ ഇഷ്ടവും അടുപ്പും ഇഷ്ടവും ഒരു സഹോദരനോടെന്ന പോലെ ആയിരുന്നു എന്നാണ് പാര്‍വിതി ശ്രീനിവാസനോട് പറയുന്നത്. പാര്‍വതിക്ക് തന്നോട് പ്രണയമായിരിക്കുമെന്ന് തെറ്റിദ്ധരിച്ച ശ്രീനിവാസന്റെ ഭാവങ്ങളും വീഡിയോയിലുണ്ട്. ഇത് കാളിദാസിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടായോ എന്ന് വീഡിയോ കണ്ടവര്‍ക്ക് തോന്നുക സ്വാഭാവികം.

എന്തായാലും വീഡിയോ വളരെ വേഗം വൈറലായി. അമ്മയെ ഉദാഹരണമാക്കിയ കാളിദാസിന് അഭിനന്ദനവും കമന്റായി ഉണ്ട്. കാളിദാസിനെ ആശ്വസിപ്പിക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. ലൈക്കുകളും ഷെയറുകളുമായി വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പൊതുവേ എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. തന്നോട് ഈ ചോദ്യം ചോദിക്കുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് കാളിദാസ്. കൈകള്‍ തൊഴുത് നില്‍ക്കുന്ന വരുണ്‍ ധവാന്റെ ഒരു പടമാണ് ഈ ചോദ്യത്തോടൊപ്പം കാളിദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചങ്കേ നീയും പട്ടിണിയാണോ' എന്നാണ് ഒരു ആരാധന്‍ ഇതിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

പടവും വീഡിയോയും കൂട്ടിച്ചേര്‍ത്ത് നോക്കുമ്പോല്‍ ഒരു തേപ്പ് മണം ആര്‍ക്കും തോന്നാമെന്നാണ് ആരാധകരുടെ ഒരു ഇത്. എന്നാലും പേടിക്കാനില്ലെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന മുതല്‍ ഭാവി മരുമകനായി കാളിദാസിനെ അംഗീകരിച്ചുകൊണ്ടുള്ള കമന്റുകള്‍ വരെ ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ കാണാം.

ഫേസ്ബുക്കില്‍ വൈറലായ കാളിദാസന്റെ വീഡിയോ പോസ്റ്റ് കാണാം.

English summary
Kalidas post a movie clip of her mother as his valentines day message. It got viral and it show that he has no lovers or someone reject his love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam