ജാക്ക് ആന്‍ഡ് ജില്ലിനു ശേഷം ബ്രഹ്മാണ്ട ചിത്രവുമായി സന്തോഷ് ശിവന്‍? കലിയുഗവരന്‍ വരുന്നു
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ പുതിയ ബ്രഹ്മാണ്ട ചിത്രവുമായി വരുന്നു. കലിയുഗവരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാകും റിലീസ് ചെയ്യുക. മലയാളം,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ചിത്രമൊരുക്കുന്നത്.
ശ്രീഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ട ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേയൂളളൂവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചിത്രത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. നിലവില്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സന്തോഷ് ശിവനുളളത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും തുല്ല്യ പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്,
ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമ വലിയ കാന്‍വാസിലാണ് നിര്‍മ്മിക്കുന്നത്, ആലപ്പുഴ,ലണ്ടന്‍ തുടങ്ങിയവിടങ്ങിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍, മലയാളത്തിനൊപ്പം തമിഴിലും ചിത്രത്തിന് റിലീസുണ്ടാവുമെന്നാണ് അറിയുന്നത്. മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്നൊരു ചിത്രം സന്തോഷ് ശിവന്‍ പ്രഖ്യാപിച്ചെങ്കിലും സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല.


Click it and Unblock the Notifications











