ദുല്‍ഖറിനു പിന്നാലെ ശിവകാര്‍ത്തികേയന്റെയും നായികയായി കല്യാണി? താരപുത്രി മിന്നിക്കാനുളള വരവാണ്‌

By Midhun Raj

തെലുങ്കിലെ ആദ്യ ചിത്രം വിജയമായതിനു പിന്നാലെ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ മകളായ കല്യാണി നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായിട്ടാണ് തെലുങ്കില്‍ എത്തിയിരുന്നത്. ചിത്രം വന്‍വിജയമായതിനു പിന്നാലെ തമിഴില്‍നിന്നും തെലുങ്കില്‍നിന്നും നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയിരുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി എത്തുന്നുണ്ട്. കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ നായികയായ വാന്‍ എന്ന ചിത്രത്തിലും കല്യാണി തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. അതേസമയം ദുല്‍ഖര്‍ ചിത്രത്തിനു പിന്നാലെ ശിവകാര്‍ത്തികേയന്റെ നായികയായും നടി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

kalyani priyadarshan

എസ് കെ 15 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമയിലാണ് കല്യാണി പ്രിയദര്‍ശന്‍ എത്തുന്നതെന്നാണ് വിവരം. ഇരുമ്പുതിരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിഎസ് മിത്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ 24എംഎം സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X