വിവാഹിതനായിരിക്കെ കമൽ സിമ്രാനിൽ മയങ്ങി, അകലം പാലിക്കണമെന്ന് നടിയുടെ പങ്കാളി?; അന്നുണ്ടായ ​ഗോസിപ്പ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടി സിമ്രാൻ ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ്. ഒരു കാലത്ത് തമിഴകത്ത് ഏറ്റവും തിരക്കുള്ള നടിയായിരുന്നു സിമ്രാൻ. മുംബെെക്കാരിയായ സിമ്രാനെ തമിഴ് സിനിമാ ലോകം ഇരുകെെയും നീട്ടി സ്വീകരിച്ചു. ഒന്നിന് പിറകെ ഒന്നായി സിമ്രാന് ഹിറ്റുകളുണ്ടായി. സിനിമാ ലോകത്ത് ഇന്നും തന്റേതായ സ്ഥാനം സിമ്രാനുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ വൻ വിജയമായി. കരിയറിൽ താര റാണിയായിരുന്ന കാലത്ത് പല ​ഗോസിപ്പുകളും സിമ്രാനെക്കുറിച്ച് വന്നിട്ടുണ്ട്. ഇതിലൊന്നായിരുന്നു നടൻ കമൽ ഹാസനുമായുള്ള ബന്ധം. കമലുമായി തനിക്ക് അടുപ്പമുണ്ടായിരുന്നെന്ന് സിമ്രാൻ ഒരിക്കലും പറഞ്ഞിട്ടില്ല.

എന്നാൽ ​ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചു. ബ്രഹ്മചാരി, പഞ്ചതന്ത്ര, പമ്മൽ കെ സംബന്ധം എന്നീ സിനിമകളിൽ കമൽ ഹാസനൊപ്പം സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തു. ബ്രഹ്മചാരി എന്ന സിനിമയിലെ ഇവരുടെ ലിപ് ലോക് സീനും ചർച്ചയായി. ഇതിനിടെയാണ് ​ഗോസിപ്പുകൾ പ്രചരിച്ചത്. കമൽ ഹാസനേക്കാൾ 22 വയസ് കുറവാണ് സിമ്രാന്. സിമ്രാനുമായി അടുത്തെന്ന് പറയപ്പെടുന്ന നാളുകളിൽ കമൽ ഹാസൻ സരികയുടെ ഭർത്താവാണ്. എന്നാൽ അക്കാലത്ത് സരിക-കമൽ ഹാസൻ ബന്ധം പ്രശ്നങ്ങൾ നേരിടുകയാണ്.

Kamal Haasan  Simran

കമൽ ഹാസന് മുമ്പ് കാെറിയോ​ഗ്രാഫർ രാജു സുന്ദരവുമായി സിമ്രാൻ അടുപ്പത്തിലായിരുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ എൻ​ഗേജ്മെന്റും കഴിഞ്ഞതാണ്. കമൽ-സിമ്രാൻ ​ഗോസിപ്പുകൾ വന്നപ്പോൾ കമലിൽ നിന്നും അകലം പാലിക്കാൻ രാജു സുന്ദരം സിമ്രാനോട് ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ ഓൺസ്ക്രീൻ ചുംബന രം​ഗം ചർച്ചയായതോടെ ബന്ധത്തിൽ നിന്ന് രാജു സുന്ദരം പിന്മാറിയെന്നാണ് അന്ന് വന്ന വാർത്തകൾ.

സിമ്രാൻ കമലിനൊപ്പം സെറ്റിലെത്തുന്നത് അക്കാലത്ത് വാർത്തയായിരുന്നു. എന്നാൽ പിന്നീട് ഹിന്ദുവുമായുള്ള അഭിമുഖത്തിൽ​ ​ഗോസിപ്പുകൾ സിമ്രാൻ നിഷേധിച്ചു. കമൽ ഹാസൻ കരിയറിൽ തനിക്ക് വഴികാട്ടിയാണ്, എന്നാൽ റിലേഷൻഷിപ്പ് ഇല്ലായിരുന്നെന്ന് സിമ്രാൻ വ്യക്തമാക്കി. ദീപക് ബ​ഗ എന്നാണ് സിമ്രാന്റെ ഭർത്താവിന്റെ പേര്. 2003 ലായിരുന്നു വിവാഹം. രണ്ട് ആൺ മക്കളും ദമ്പതികൾക്കുണ്ട്.

Kamal Haasan  Simran

ഈയടുത്ത് ജെഎഫ്ഡബ്ല്യുക്ക് നൽകിയ അഭിമുഖത്തിൽ ദീപക് ബ​ഗയുമായുള്ള വിവാഹത്തെക്കുറിച്ച് സിമ്രാൻ തുറന്ന് സംസാരിച്ചിരുന്നു. . കുട്ടിക്കാലം മുതൽ ദീപക്കിനെ എനിക്ക് അറിയാം. ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. ദീപക് പ്രൊപ്പോസ് ചെയ്തപ്പോൾ വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചു. അനിയത്തി മൊണാലാണ് ഞങ്ങൾ അടുക്കാൻ കാരണമായത്. അനിയത്തിയെ എന്റെ ആന്റിയാണ് വളർത്തിയത്. ആന്റിയുടെ വീടിനടുത്തായിരുന്നു ദീപക്കിന്റെ വീട്.

കുട്ടിക്കാലത്തേ ഞാനവിടെ പോകും. പിന്നീട് ദീപക് എയർലെെൻസിൽ ചേർന്നു. ചെന്നെെയിൽ വരുമ്പോഴെല്ലാം ഞങ്ങൾ കാണും. മൊണാലിന്റെ മരണ ശേഷമാണ് ഞങ്ങൾ അടുക്കുന്നതെന്നും വിവാഹം ചെയ്യാൻ താൻ തീരുമാനിക്കുകയായിരുന്നെന്നും സിമ്രാൻ അന്ന് വ്യക്തമാക്കി. ദീപക് നല്ല വ്യക്തിയാണ്. അദ്ദേഹത്തെ നഷ്ടപ്പെടുത്തരുന്നെന്നുണ്ടായിരുന്നു. വിവാഹം ചെയ്ത ശേഷം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു.

പക്ഷെ പിന്നീട് ഒന്നും ചെയ്യാനില്ലാതായപ്പോൾ സിനിമകളിലേക്ക് തിരിച്ചെത്തുകയായിരുന്നെന്നും സിമ്രാൻ വ്യക്തമാക്കി. വിവാഹം ചെയ്ത ശേഷം അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഭർത്താവാണ് തനിക്ക് പ്രോത്സാഹനം തന്നത്. നിനക്ക് നിന്റെ കരിയറിൽ ഉത്തരവാദിത്വമുണ്ട്, നിനക്ക് അഭിനയിക്കണമെന്നുണ്ടെങ്കിൽ ചെയ്തോളൂ എന്ന് പറഞ്ഞു. അങ്ങനെയാണ് വീണ്ടും സിനിമാ രം​ഗത്തേക്ക് വരുന്നതെന്ന് സിമ്രാൻ വ്യക്തമാക്കി.

More from Filmibeat

Read more about: kamal haasan simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X