'മകൾക്ക് അച്ഛനാകാൻ കമലിന് കഴിയില്ലെന്ന് ഗൗതമിക്ക് അറിയില്ലായിരുന്നോ; സ്ത്രീ വിഷയത്തിൽ അന്നും ഇന്നും ശരിയല്ല'
കരിയറിനൊപ്പം കമൽ ഹാസന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. തെന്നിന്ത്യയിലെ മിക്ക നായകൻമാരും കുടുംബ ജീവിതത്തിന് പ്രധാന്യം കൊടുത്തവരാണ്. ഗോസിപ്പുകൾക്ക് ഇട വരുത്താതെ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ രജിനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് സാധിച്ചു. എന്നാൽ കമൽ ഹാസൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. തുറന്ന ജീവിതമാണ് കമൽ നയിച്ചത്. ഒന്നിലേറെ പ്രണയ ബന്ധങ്ങളും വിവാഹവും കമലിന്റെ ജീവിതത്തിൽ സംഭവിച്ചു.
ആഷിഖ് അബുവും റിമ കല്ലിങ്കലും വേര്‍പിരിഞ്ഞോ? സോഷ്യല്‍ മീഡിയയുടെ സംശയത്തിന് ഉത്തരമായി!
ഇതേക്കുറിച്ച് വരുന്ന ഗോസിപ്പുകളോടൊന്നും പ്രതികരിക്കാൻ കമൽ ഹാസൻ തയ്യാറാകാറില്ല. ഇപ്പോഴിതാ കമൽ ഹാസനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് തമിഴ് മാധ്യമപ്രവർത്തകൻ ചെ ഗുവേര നടത്തിയ പരാമർശം ചർച്ചയാവുകയാണ്. കമൽ ഹാസന്റെ പ്രതിച്ഛായ താരത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങ് തടിയാണെന്ന് ഇയാൾ പറയുന്നു.

സ്ത്രീകളുടെ സുരക്ഷയെ പറ്റി കമൽ സംസാരിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെയാണ്. സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ച് കമൽ ഹാസൻ സംസാരിച്ചാൽ ജനം ചിരിക്കും. ഇപ്പോൾ അദ്ദേഹം പറയുന്നത് കോമഡിയായാണ് ജനം എടുക്കുന്നത്. സ്ത്രീ വിഷയത്തിൽ കമൽ ഹാസന്റെ പഴയ കാലവും ഇപ്പോഴത്തെ ജീവിതവും ശരിയല്ല.
കമൽ ഹാസനുമായി പിരിഞ്ഞപ്പോൾ ഗൗതമി നടൻ തനിക്ക് തരാനുള്ള പണം ആവശ്യപ്പെട്ടു. സിനിമകളിൽ കോസ്റ്റ്യം ചെയ്തതിന്റെ പ്രതിഫലമാണ് ഗൗതമി ചോദിച്ചത്. കമൽ ആദ്യ ശ്രീവിദ്യയെ പ്രണയിച്ചു. പിന്നീട് വാണി ഗണപതിയെ വിവാഹം ചെയ്തു. ശേഷം സരികയുമായി ബന്ധം വന്നു. ഇതിനിടെ സിമ്രാനുമായി അടുത്തു. ഇതിനെല്ലാം ശേഷം പൂജയും. എത്ര പേരെ കമൽ നിയമപ്രകാരം വിവാഹം ചെയ്തു, ചെയ്തില്ല എന്ന് നമുക്കറിയില്ല. നിയമപ്രകാരം വിവാഹം ചെയ്തവർക്ക് കമൽ ജീവനാംശം നൽകേണ്ടി വരും. കമൽ ഹാസനുള്ള പ്രതിച്ഛായ കാരണം രാഷ്ട്രീയത്തിൽ വളരാൻ ഇദ്ദേഹത്തിന് സാധിക്കില്ലെന്നും ചെ ഗുവേര അഭിപ്രായപ്പെട്ടു.

രണ്ട് തവണ വിവാഹമോചിതനായ കമൽ ഹാസിനൊപ്പം ജീവിച്ചത് ഗൗതമി ചെയ്ത തെറ്റാണെന്നും ഇയാൾ പറഞ്ഞു. ഒരു മകളുള്ളതിനാൽ ഗൗതമി ഈ ബന്ധത്തിലേക്ക് കടക്കരുതായിരുന്നു. ഗൗതമി മകൾ വളർന്ന് വലുതാകുമ്പോൾ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉത്തരവാദിത്വങ്ങൾ കമൽ ഹാസന് കഴിയില്ലെന്നും മാധ്യമപ്രവർത്തകൻ വാദിച്ചു. ഇയാളുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.
പ്രായം അറുപത് കഴിഞ്ഞിട്ടും കമൽ ഹാസനെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് പഞ്ഞമില്ല. അന്തരിച്ച നടി ശ്രീവിദ്യയുമായി കമലിനുണ്ടായിരുന്ന പ്രണയം സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. കടുത്ത പ്രണയത്തിലായിരുന്നെങ്കിലും ഇവർക്ക് ഒന്നിക്കാനായില്ല. നർത്തകി വാണി ഗണപതിയുമായി അടുത്ത കമൽ വാണിയെ വിവാഹം ചെയ്തു. ശ്രീവിദ്യയേ ഇതേറെ വിഷമിപ്പിച്ചു.
വാണിയുമായുള്ള വിവാഹബന്ധം നിലനിൽക്കെ കമൽ ഹാസൻ നടി സരികയുമായി അടുത്തു. വാണി വിവാഹ ബന്ധം അവസാനിപ്പിച്ചപ്പോൾ സരികയെ വിവാഹവും ചെയ്തു. 2004 ൽ സരികയും കമലും പിരിഞ്ഞു. പിന്നീടാണ് ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഗൗതമിയുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. 13 വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.


Click it and Unblock the Notifications