കമല്‍ഹാസന്‍ പെരുച്ചാഴിയും റിമേക്ക് ചെയ്യുന്നു
കമല്‍ ഹാസന്‍ ദൃശ്യത്തിനു പിറകെ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പെരുച്ചാഴിയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലും മുകേഷും മുഖ്യവേഷങ്ങളിലെത്തിയ അരുണ്‍ വൈദ്യനാഥന്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഉലകനായകന്റെ ഈ നീക്കം. പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലായ ബോളിവുഡ് ലൈഫാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ പെരുച്ചാഴിയുടെ ട്രീസര്‍ ഇറങ്ങിയ സമയം തൊട്ടേ കമല്‍ ഹാസനെ ആകര്‍ഷിച്ചിരുന്നതായി അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി. റീമേക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞുവെന്നാണ് സൂചന. ആഗസ്ത് ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവുമാണ് പെരുച്ചാഴി നിര്‍മിച്ചിട്ടുള്ളത്. 30 ദിവസത്തെ ഷെഡ്യൂളില്‍ അമേരിക്കയിലായിരുന്നു ചിത്രീകരണം.

ഹിന്ദിയില്‍ സഞ്ജയ് ദത്തിനെ നായകനാക്കി കൊണ്ട് പെരുച്ചാഴി റീമേക്ക് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെരുച്ചാഴിയുടെ തമിഴ് റീമേക്ക് അവകാശം കമല്‍ ഹാസന്‍ സ്വന്തമാക്കുകയാണെങ്കില്‍ അത് ഒരു റെക്കോര്‍ഡ് തുകയ്ക്കായിരിക്കാണ് സാധ്യത.
ലാലിന്റെ അധിക കഥാപാത്രങ്ങളും കമല്‍ഹാസനു ഏറെ യോജിക്കുമെന്ന തിരിച്ചറിവാണ് ഇത്തരം റീമേക്കുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.


Click it and Unblock the Notifications











