പാന്റ് ധരിക്കാതെ കമൽ ഹാസൻ, എല്ലാവരും കാണും; ഷോർട്സെങ്കിലും ധരിക്കൂ എന്ന് ഞാൻ അപേക്ഷിച്ചു; സുഹാസിനി പറഞ്ഞത്

ഇന്ത്യൻ സിനിമാ രം​ഗത്തിന്റെ അഭിമാനമായ കമൽ ഹാസന്റെ പുതിയ ചിത്രം ത​ഗ് ലെെഫ് റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് ശേഷം മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. സിമ്പു, തൃഷ, അഭിരാമി തുടങ്ങി വലിയ താര നിര ത​ഗ് ലെെഫിൽ അണിനിരക്കുന്നുണ്ട്. സിനിമയോട് കമൽ ഹാസനും മണിരത്നത്തിനുമുള്ള പാഷൻ ഏവർക്കും അറിയാവുന്നതാണ്. ഇവർ ബന്ധുക്കളാണെന്നതാണ് മറ്റൊരു കൗതുകം.

മണി രത്നത്തിന്റെ ഭാര്യ നടി സുഹാസിനി കമൽ ഹാസന്റെ ചേട്ടന്റെ മകളാണ്. ചെന്നെെയിൽ കമൽ ഹാസനൊപ്പം കുറേക്കാലം സുഹാസിനി താമസിച്ചിരുന്നു. കമലിന്റെ വീട്ടിൽ നിന്നാണ് സുഹാസിനി പഠിച്ചത്. അന്ന് കമൽ ഹാസൻ സിനിമാ ലോകത്ത് തരം​ഗമാണ്. അക്കാലത്തെ കമൽ ഹാസനെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സുഹാസിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കമൽ തന്റെ ബന്ധുവാണെന്നത് സഹപാഠികളിൽ നിന്നും മറച്ച് വെച്ചതായിരുന്നു. എന്നാൽ കോളേജിനടുത്ത് ഒരിക്കൽ കമലിന്റെ ഷൂട്ടിം​ഗ് നടന്നപ്പോൾ സുഹൃത്തുക്കൾ കണ്ടുപിടിച്ചു.

Suhasini

നീ കേട്ടാൽ നാൻ മാട്രേണ്ട്ര സൊൽവെൻ കണ്ണ എന്ന ​ഗാനമെടുക്കുകയായിരുന്നു. എല്ലാവരും ആവേശഭരിതരായി. കമൽ വന്നു, നമുക്ക് പോയി കാണാമെന്ന് പറഞ്ഞു. ഞാൻ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അവർ എന്നെയും കൂട്ടി. ഞാൻ പിന്നിൽ നിൽക്കുകയായിരുന്നു. എന്നെ കണ്ടയുടനെ വിളിച്ചു. ചു ചു വാ എന്ന് പറഞ്ഞു. തനിക്ക് വല്ലാത്ത ജാള്യത തോന്നിയെന്നും സുഹാസിനി ഓർത്തു. കമൽ കോളേജിൽ തന്നെ ഡ്രോപ്പ് ചെയ്തതിനെക്കുറിച്ചും സുഹാസിനി സംസാരിച്ചു.

ചില സമയത്ത് കമൽ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യുമായിരുന്നു. ആ സമയത്ത് കരാട്ടെയ്ക്കായി പ്രത്യേക ഒരു വസ്ത്രമുണ്ട്. പാന്റുണ്ടാകില്ല. അണ്ടർപാന്റ്സ് ധരിച്ചാണ് വീട്ടിൽ കരാട്ടെ പ്രാക്ടീസ് ചെയ്തിരുന്നത്. പുതിയ കാർ വാങ്ങി, അതിൽ കോളേജിൽ ഡ്രോപ്പ് ചെയ്യാമെന്ന് കമൽ പറഞ്ഞു. ദയവായി പാന്റ് ധരിച്ച് വരൂ, അല്ലെങ്കിൽ ഷോർട്സെങ്കിലും ധരിക്ക് ഞാൻ എന്ന് ഞാൻ അപേക്ഷിക്കുമായിരുന്നു. ചു ചു ഞാൻ കാറിൽ നിന്നിറങ്ങില്ല, ഞാൻ വലിയ താരമാണ്. ലേഡീസ് കോളേജിന് പുറത്ത് എനിക്ക് നിൽക്കാൻ പറ്റില്ലെന്ന് കമൽ മറുപടി നൽകും.

Kamal Haasan  Suhasini

എന്നാൽ കോളേജിലെത്തുമ്പോൾ കമൽ കാറിൽ നിന്നിറങ്ങി എനിക്ക് ഡോർ തുറന്ന് തരും. ക്യൂൻസ് മേരിസ് കോളേജ് മുഴുവനും കമൽ ഹാസനെയും അദ്ദേഹത്തിന്റെ കാലുകളും കാണും. തനിക്കിതിൽ വല്ലാത്ത ജാള്യത തോന്നുമായിരുന്നെന്നും സുഹാസിനി ഓർത്തു. കമൽ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനെത്തക്കുറിച്ചും സുഹാസിനി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
കമലിനെ ഞാൻ ചിറ്റപ്പ എന്ന് വിളിക്കാറില്ല. കാരണം എല്ലാവരെയും തുല്യരായി കാണുന്നയാളാണ് കമൽ. ആരിൽ നിന്നും ബഹുമാനം പ്രതീക്ഷിക്കുന്നില്ല. സ്ത്രീകൾ അഭിനയ രം​ഗത്ത് മാത്രം പോര നീ ടെക്നിക്കൽ സെെഡിൽ പോകണമെന്ന് പറഞ്ഞ് എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്ത് ഫീസടച്ച ആളാണ് കമൽ.

തമിഴ്, സ്ത്രീകളും തെന്നിന്ത്യൻ സ്ത്രീകളും ഏറ്റവും ഉയരത്തിലെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. കുട്ടിക്കാലത്തേ അങ്ങനെയാണ്. എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ പരിഹരിക്കണമെന്ന് പെൺകുട്ടികൾക്ക് പറഞ്ഞ് കൊടുത്ത ആളാണ് അദ്ദേഹം. എന്റെ ജീവിതത്തിലുള്ള എല്ലാം നൽകിയത് കമലാണ്. മണിരത്നത്തെ എനിക്ക് തന്നതും നിങ്ങളാണ്. മണിയുടെ ജീവിതവും നിങ്ങൾ കൊടുത്തതാണ്. നിങ്ങളെ തേടി വന്നത് കൊണ്ടല്ലേ അവർ എന്റെ ജീവിതത്തിലും വന്നതെന്നും സുഹാസിനി ഒരിക്കൽ പറയുകയുണ്ടായി. കമൽ ഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ വന്ന നായകൻ എന്ന സിനിമ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷമായിരുന്നു സുഹാസിനിയും മണി രത്നവുമായുള്ള വിവാഹം.

More from Filmibeat

Read more about: kamal haasan suhasini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X