ആമിര്‍ പിന്മാറി, രജനിയുടെ വില്ലനാകുന്നത് കമല്‍ഹാസന്‍, വരുന്നു ബ്രഹ്മാണ്ഡചിത്രം
അഭിനയ ജീവിതത്തിന്റെ തുടക്കില്‍ ചില ചിത്രങ്ങളിലെല്ലാം രജനീകാന്ത് ഉലകനായകന്‍ കമല്‍ഹാസന്റെ വില്ലനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ഇതുവരേയും കമല്‍ രജനിയുടെ വില്ലനായി അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇത് സംഭവിയ്ക്കാന്‍ പോകുന്നുവെന്ന് തമിഴില്‍ നിന്ന് ഗോസിപ്പുകള്‍ പുറത്ത് വരുന്നു. എന്തിരന്റെ രണ്ടാം ഭാഗത്തില്‍ ഇരുവരും നായകനും പ്രതിനായകനുമാകുമെന്നാണ് കേള്‍ക്കുന്നത്.
ഷങ്കര്‍ ഒരുക്കിയ എന്തിരന്റെ രണ്ടാം ഭാഗത്തില്‍ ആമിര്‍ഖാനായിരിയ്ക്കും രജനിയുടെ വില്ലന്‍ എന്നാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ആമിര്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഈ വേഷമാണ് കമല്‍ഹാസന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ ഉള്‍പ്പടെ വന്‍ ആരാധക നിരയുള്ള താരമാണ് രജനീകാന്ത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കാന്‍ മുന്‍നിര നായകന്‍മാര്‍ അല്‍പ്പമൊന്ന് മടിയ്ക്കും.

രജനീകാന്തും ഷങ്കറും മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നും, എന്തിരന്‍രെ രണ്ടാം ഭാഗത്തിന് വേണ്ടിയാണിതെന്നും ഗോസിപ്പുണ്ട്. എന്തിരനില്‍ ആദ്യം ഷങ്കര്‍ ഉദ്ദേശിച്ചിരുന്ന നായകന്‍ കമല്‍ഹാസനായിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം അദ്ദേഹം പിന്മാറിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍ തമിഴ് സിനിമ ലോകം പ്രതീക്ഷിച്ച ബ്രഹ്മാണ്ഡ ചിത്രമാകും പിറവിയെടുക്കുക.


Click it and Unblock the Notifications











