കമല്‍ ഹാസനും സിമ്രാനും തമ്മിലുള്ള ലിപ്‌ലോക്ക് അംഗീകരിക്കാനായില്ല! നടിയുടെ പ്രണയം തകര്‍ത്തതിന് പിന്നിലെ കഥ
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരനിരയിലുള്ള നായികയായിരുന്നു സിമ്രാന്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന നടി ഇപ്പോള്‍ ടെലിവിഷനിലും സജീവമാണ്. സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച സിമ്രാനെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല.
തൊണ്ണൂറുകളില്‍ സ്റ്റാര്‍ ഹീറോ ചിത്രങ്ങളില്‍ സജീവമായിരുന്നതോടെ സിമ്രാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സ്വപ്ന സുന്ദരിയായി മാറി. യുവാക്കളുടെ മനസില്‍ നിറഞ്ഞ് നിന്ന നടി താരപദവിയും സ്വന്തമാക്കി. ഇതിനിടെ നടിയുടെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും അത് പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ ചില കഥകള്‍ പ്രചരിക്കുകയാണിപ്പോള്‍.

തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് സിമ്രാന്‍. തമിഴില്‍ കമല്‍ഹാസന്‍, അജിത്, ശരത്കുമാര്‍, വിജയ്കാന്ത്, ദളപതി വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ബാലയ്യയ്ക്കൊപ്പം അഭിനയിച്ച സിമ്രാന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളായി. അങ്ങനെ കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോഴാണ് ഡാന്‍സ് മാസ്റ്റര്‍ രാജു സുന്ദരവുമായി സിമ്രാന്‍ പ്രണയത്തിലായത്.
ശക്തമായ പ്രണയം ഉണ്ടായിരുന്നെങ്കിലും ഇരുവരുടെയും ഇഷ്ടം വേര്‍പിരിയലില്‍ അവസാനിച്ചു. താരങ്ങള്‍ പിരിയാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. എന്നിരുന്നാലും സിമ്രാന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുകയാണിപ്പോള്‍.
രാജു സുന്ദരവുമായി സിമ്രാന്‍ കടുത്ത പ്രണയത്തിലായിരുന്നു. അവരുടെ ബന്ധം ശക്തമായതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കും എത്തി. എന്നാല്‍ ആ സമയത്ത് സിമ്രാന്‍ സൂപ്പര്‍താരത്തിന്റെ കൂടെ പ്രണയിച്ച് അഭിനയിച്ചതാണ് ഇരുവരുടെയും വേര്‍പിരിയലിന് കാരണമാവുന്ന തലത്തിലേക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് അഭ്യൂഹങ്ങള്‍.
ഒരു സിനിമയില്‍ നടന്‍ കമല്‍ഹാസനൊപ്പം ലിപ് ലോക്ക് സീനില്‍ സിമ്രാന് അഭിനയിക്കേണ്ടതായി വന്നിരുന്നു. ഇത് രാജു സുന്ദരത്തിന് ഇഷ്ടപ്പെട്ടില്ലെന്നും നടിയുടെ കൂടെ ജീവിതം വേണ്ടെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കഥയിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇന്നും ഇതൊരു കഥയായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

തമിഴില്‍ കമല്‍ ഹാസനൊപ്പം പഞ്ചതന്ത്രം, പമ്മല്‍ കെ.സംബന്ധം തുടങ്ങിയ ചിത്രങ്ങളില്‍ സിമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. നിരന്തരമായി സിമ്രാന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു.
മാത്രമല്ല കമല്‍ ഹാസനൊപ്പം ഇഴുകി ചേര്‍ന്ന് ഇന്റിമേറ്റ് പ്രണയ രംഗങ്ങളും ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. പ്രതിശ്രുത വധുവിനെ കുറിച്ച് വരുന്ന ഗോസിപ്പ് കഥകളും മറ്റൊരു നായകനുമായുള്ള സിമ്രാന്റെ പ്രണയരംഗങ്ങളും രാജു സുന്ദരത്തിന് ഇഷ്ടപ്പെടാതെ വന്നു. ഇതാണ് താരങ്ങളുടെ പ്രണയം തകര്‍ച്ചയ്ക്ക് കാരണമായത്.
പിന്നീട് 2003 ലാണ് സിമ്രാന്‍ വിവാഹിതയാവുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സിമ്രാന്‍ സന്തോഷവതിയാണ്. നിരവധി സിനിമകളില്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.


Click it and Unblock the Notifications











