»   »  കമല്‍ ഹസനും അഭിരാമിയും വിവാഹിതരാകുന്നു; ഗൗതമിയെ പിരിഞ്ഞതിന് പിന്നിലെ കാരണം?

കമല്‍ ഹസനും അഭിരാമിയും വിവാഹിതരാകുന്നു; ഗൗതമിയെ പിരിഞ്ഞതിന് പിന്നിലെ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

കമല്‍ ഹസനും ഗൗതമിയും തമ്മിലുള്ള വേര്‍പിരിയലാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ചൂടു പിടിച്ച വാര്‍ത്ത. കമലുമായി വേര്‍പിരിയുന്നു എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ഗൗതമി പക്ഷെ അതിന്റെ കാരണം പറഞ്ഞിരുന്നില്ല.

ഗൗതമിയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; കമല്‍ ഹസന്‍

ഗൗതമിയുമായുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ട് കമലും ഇതുവരെ പ്രതികരിച്ചില്ല. എന്നാല്‍ കമലിന് മറ്റൊരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് ഈ വേര്‍പിരിലിന് കാരണം എന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍.

അഭിരാമിയുമായി ബന്ധം

നടി അഭിരാമിയുമായുള്ള കമലിന്റെ ബന്ധമാണത്രെ ഗൗതമിയുമായി വേര്‍പിരിയാന്‍ കാരണം. അഭിരാമിയും കമലും ഉടന്‍ വിവാഹിതരാകും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നു.

കമലും അഭിരാമിയും

കമലും അഭിരാമിയും ഒന്നിച്ചഭിനയിച്ച വീരുമാണ്ടി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയെ ചൂണ്ടി കാണിച്ചാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്.

സത്യമോ?

എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിരാമി വിവാഹിതയാണ്

അതേ സമയം അഭിരാമി വിവാഹിതയാണ്. 2009 ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി 2014 ല്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം.

English summary
Kamal Hassan linked with another famous actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam