»   » ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!

ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ വിലപ്പോവില്ല.. സമ്മര്‍ദ്ദങ്ങളൊന്നും ഫലിച്ചില്ല! തെളിവ് ഇതാ!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷമാണ് ദിലീപിനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. സിനിമാപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ താരത്തിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ലെന്നാണ് ആരാധകര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!

അറസ്റ്റിന് ശേഷം നിരവധി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ദിലീപിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനും താരസംഘടനയില്‍ നിന്നുള്ള അംഗത്വം റദ്ദ് ചെയ്തതുമൊക്കെ പിന്നീട് അരങ്ങേറിയതാണ്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീലയ്ക്ക് മികച്ച പ്രകടനമാണ് ലഭിച്ചത്. ചിത്രം ഇതിനോടകം തന്നെ അമ്പത് കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തു.

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം കമ്മാരസംഭവത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചതും പിന്നീട് അറസ്റ്റ് ചെയ്തതും.

തെന്നിന്ത്യന്‍ താരം എത്തുന്നു

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിദ്ധാര്‍ത്ഥിന് പുറമെ പഞ്ചാബി താരമായ സീമര്‍ജിത് സിങ്ങും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

സിദ്ധാര്‍ത്ഥുമൊത്തുള്ള ഫോട്ടോ

സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാനായി താരം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചിത്രം കാണൂ.

വ്യക്തി ജീവിതവും സിനിമയും

വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോയെന്ന തരത്തില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

രാമലീലയെ ബാധിച്ചില്ല

ദിലീപ് ജയിലില്‍ കഴിയുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ബഹിഷ്‌ക്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അമ്പത് കോടി പിന്നിട്ടു

ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രാമലീല. ചിത്രം ഇതിനോടകം തന്നെ അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Kammarasambavam shooting continues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam