ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധവും ഈ നിമിഷം അവസാനിച്ചു; ഞെട്ടിക്കുന്ന തീരുമാനവുമായി നടന്‍ വിനായകന്‍
അഭിനയം കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്‍. കൈനിറയെ സിനിമകളും താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലേക്ക് വന്നാല്‍ വിവാദങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്. മുന്‍പ് ലൈംഗികാരോപണം അടക്കം വിനായകനെതിരെ ഗുരുതര ആരോപണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇതിനുള്ള മറുപടി സോഷ്യല്‍ മീഡിയയിലൂടെ നടന്‍ നല്‍കാറുമുണ്ട്.
ഏറ്റവും പുതിയതായി താനും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് വെൡപ്പെടുത്തി കൊണ്ടാണ് വിനായകന്‍ എത്തിയിരിക്കുന്നത്. ഈ നിമിഷം കൊണ്ട് ഞങ്ങളുടെ ഭാര്യ-ഭര്‍ത്താവ് ബന്ധം അവസാനിച്ചുവെന്ന് പറയുന്നൊരു വീഡിയോയാണ് ഫേസ്ബുക്ക് പേജിലൂടെ വിനയാകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യമെന്താണെന്ന് വ്യക്തമല്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ വൈറലായി. വിശദമായി വായിക്കാം..

'ഞാന്‍ മലയാള സിനിമ നടന്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യ-ഭര്‍ത്താവ് ബന്ധവും നിയമപരമായിട്ട് ഈയൊരു നിമിഷം കൊണ്ട് ഇല്ലാതാവുകയാണ്. എല്ലാവര്‍ക്കും നന്ദി...,' എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വിനായകന്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. എന്നാല്‍ താരത്തിന്റെ വീഡിയോയും അതിന് താഴെ അദ്ദേഹം തന്നെയിട്ട കമന്റുമൊക്കെ ആരാധകരെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ്.
നിന്റെ അച്ഛനാടാ ഞാന്‍ എന്നാണ് വിനായകന്റെ ഒരു കമന്റ്. വിനായകന്റെ അച്ഛന്‍ വിനായകന്‍ തന്നെയാണെന്നോ? എന്താണ് ഉദ്ദേശിച്ചത്. ഇതെന്തോ കൂട്ടിയിട്ട് കത്തിച്ചതാണെന്നും കഞ്ചാവാണെന്നുമൊക്കെ കമന്റുകള്‍ വരികയാണ്. നാളെ നേരം വെളുത്ത് കഴിയുമ്പോള്‍ കാര്യങ്ങളൊക്കെ മാറും. അതുവരെയേ ഉണ്ടാവുകയുള്ളു എന്നിങ്ങനെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായിട്ടെത്തി. അതുപോലെ അനുകൂലിക്കുന്നവരും നിരവധിയാണ്.
താങ്കള്‍ നല്ലൊരു ആക്ടര്‍ ആണ്. ഇതും അതുപോലൊരു ആക്ടിങ് ആണോ? പെട്ടെന്നുള്ള ദേഷ്യത്തില്‍ ഒരു തീരുമാനവും എടുക്കരുത്, പ്രത്യേകിച്ചു ഇങ്ങനെ ഉള്ള വ്യക്തിപരമായ കാര്യങ്ങളില്‍. മാത്രമല്ല നിങ്ങളുടെ സംസാരത്തില്‍ നിന്നും മറ്റാര്‍ക്കിട്ടോ കൊള്ളുന്ന വിധത്തില്‍ ട്രോളിയതാണെന്ന് തോന്നുന്നു. സാധാരണ വിനായകന്റെ ഒരു സ്‌റ്റൈല്‍ അങ്ങനെയായത് കൊണ്ട് ചോദിച്ചതാണെന്ന് ഒരു ആരാധകന്‍ കമന്റിടുന്നു.
ഇതാണ് മാന്യത കല്യാണത്തിന് എല്ലാവരേയും ക്ഷണിക്കും. എന്നാല്‍ അവര് ഡിവോഴ്‌സ് ആയാല്‍ ആരും അറിയുക പോലുമില്ല. വിനായകന്‍ കൂളാവണം. ആട് സിനിമയിലെ ഡ്യൂഡ് പോലൊരു അടിപൊളി കഥാപാത്രത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. താങ്കളുടെ വ്യക്തിജീവിതം അല്ല, സ്‌ക്രീന്‍ പ്രസന്‍സ് ആണ് ഞങ്ങളുടെ ഇഷ്ടം.

നിങ്ങള്‍ മലയാള സിനിമയിലെ മികച്ചൊരു കലാകാരന്‍ തന്നെയാണ്. പിന്നെ ഇല്ലായ്മയില്‍ നിന്നും വളര്‍ന്ന് വന്ന കലാകാരന്‍ ആയത് കൊണ്ട് നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ജനങ്ങള്‍ക്കുണ്ട്. പിന്നോക്ക സമുദായത്തില്‍പ്പെട്ട എന്നെപ്പോലുള്ള യുവാക്കള്‍ക്ക് മാതൃക പുരുഷന്മാര്‍ ആകേണ്ടതാണ് നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികളാണ്. അതിന് അനുസരിച്ച് വേണം ഇനിയും നില്‍ക്കാന്‍ എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകള്‍ വിനായകന് ലഭിക്കുന്നുണ്ട്.
അതേ സമയം വിനായകന്‍ വിവാഹമോചിതനാകുന്നത് ഇപ്പോഴാണെന്ന് പറഞ്ഞാല്‍ അദ്ദേഹം കല്യാണം കഴിഞ്ഞത് തന്നെ അറിഞ്ഞിട്ടില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. അതെപ്പോഴാണ് വിവാഹിതനായതെന്നും ഭാര്യ ആരാണെന്നുമൊക്കെ ചോദ്യങ്ങള്‍ വരുന്നുണ്ട്. എന്തായാലും സംഭവത്തിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായിട്ടുമൊക്കെ മാറിയ താരമാണ് വിനായകൻ. കാൽനൂറ്റാണ്ടിന് മുകളിലായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരം കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചതോടെയാണ് ജനപ്രിയനാവുന്നത്. ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ ലഭിച്ചിരുന്നു. ഇത് കരിയറിൽ വലിയൊരു മുതൽക്കൂട്ടാവുകയും ചെയ്തു.


Click it and Unblock the Notifications











