»   » മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍!

മമ്മൂട്ടിയെ വിമര്‍ശിച്ചത് പണിയായി, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖറില്ല, പകരം ഈ താരപുത്രന്‍!

Posted By:
Subscribe to Filmibeat Malayalam
കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖർ ഇല്ല! | filmibeat Malayalam

താരസംഘടനയായ അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായി വനിത സംഘടനയിലെ അംഗങ്ങള്‍ മമ്മൂട്ടിയെ ഉപയോഗിക്കുകയായിരുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിന് പിന്നിലെ ഗൂഢോദ്ദേശം ഇതായിരുന്നുവെന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മമ്മൂട്ടിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുകയാണ്. പാര്‍വ്വതിയുടെ നിലപാടുകളെ പിന്തുണയ്ക്കുന്ന ന്യൂജനറേഷന്‍ സംവിധായകരുമായി മമ്മൂട്ടിയും ദുല്‍ഖറും ഇനി സഹകരിക്കില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത് ശരി വെക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറില്ല

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖര്‍ പിന്‍മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. ഏറ്റെടുത്ത സിനിമകള്‍ കാരണം താരപുത്രന് ഈ സിനിമയ്ക്ക് നല്‍കാന്‍ ഡേറ്റില്ലത്തതാണോ കാരണമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

പിന്‍മാറ്റത്തിന് വഴിയൊരുക്കിയത്

മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും അതില്‍ സംവിധായകനും ഭാര്യയും സ്വീകരിച്ച നിലപാടുകളുമാണ് താരപുത്രന്റെ
പിന്‍മാറ്റത്തിന് വഴിയൊരുക്കിയതെന്ന തരത്തിലും കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് സ്ഥിരീകരണം

കമ്മട്ടിപ്പാടം സിനിമയുടെ മുഴുനീള വേര്‍ഷനാണ് പുറത്തിറങ്ങുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്ന കാര്യത്തെക്കുറിച്ച് സംവിധായക പത്‌നിയായ ഗീതു മോഹന്‍ദാസാണ് സ്ഥിരീകരണം നടത്തിയിട്ടുള്ളത്.

നായകനായി മറ്റൊരു താരപുത്രന്‍

കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തില്‍ ഷെയിന്‍ നിഗമാണ് നായകനായി എത്തുന്നത്. ബി അജിത്ത് കുമാര്‍ ചിത്രമായ ഈടയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ച് വരുന്നതേയുള്ളൂവെന്നും താരപത്‌നി വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രീകരണം തുടങ്ങുന്നത്

2018 പകുതിയോടെ ചിത്രീകരണം ആരംഭിച്ച് ഡിസംബറോട് കൂടി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ദുല്‍ഖര്‍ തന്നെ വേണമെന്നില്ലല്ലോ

കമ്മട്ടിപ്പാടത്തിന്‍റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ചുവെന്ന കാരണം കൊണ്ട് രണ്ടാം ഭാഗത്തില്‍ അതേ താരങ്ങള്‍ തന്നെ അഭിനയിക്കണമെന്നില്ലല്ലോ, അത്തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

English summary
Dulquer Salmaan will not be a part of Kammattippadam second part.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X