ഞെട്ടിക്കുന്ന സത്യം, ആ കെട്ടിപ്പിടിക്കുന്ന ചിത്രം കങ്കണ ഫോട്ടോഷോപ്പ് ചെയ്തത്?

By Rohini

കങ്കണയും ഹൃഥ്വിക് റോഷനും തമ്മിലുള്ള നിയമ പോരാട്ടം ചൂട് പിടിയ്ക്കുന്നു. താനും ഹൃത്വിക് റോഷനും പ്രണയത്തിലായിരുന്നു എന്ന് കങ്കണ പറയുമ്പോള്‍ സിനിമാ ബന്ധത്തിനപ്പുറം തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് വാദിയ്ക്കുന്നു. ഒടുവില്‍ ഹൃത്വിക്കിനൊപ്പമുള്ള ഒരു സ്വകാര്യ ഫോട്ടോ പുറത്ത് വിട്ടുകൊണ്ട് കങ്കണ തന്റെ വാദം സമര്‍ത്ഥിയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഈ ഫോട്ടോ വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്രിഷ് ത്രിയുടെ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പാര്‍ട്ടിയ്ക്കിടെ എടുത്ത ഫോട്ടോ ആയിരുന്നു അത്. പാര്‍ട്ടിയില്‍ ഹൃത്വികിന്റെ ആദ്യ ഭാര്യ (അന്ന് വിവാഹ മോചിരായിട്ടില്ല) സൂസനും ഉണ്ടായിരുന്നു. പ്രചരിയ്ക്കുന്ന ഫോട്ടോ ഒരു ഗ്രൂപ്പ് ഫോട്ടോ ആയിരുന്നെന്നും ഇത് കങ്കണ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

 kangana-hrithvik

ഒരു കള്ളത്തരത്തെ സ്ഥാപിച്ചെടുക്കാന്‍ ഇത്രയും ദൂരത്തേക്ക് പോകുന്നത് ഞെട്ടലുണ്ടാക്കുന്നു എന്ന് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ പറയുന്നു. ഒരു നുണയെ സത്യമായി സ്ഥാപിക്കാന്‍ അപകടം പിടിച്ച വഴികളാണ് അവര്‍ തേടുന്നത്. ഇതിലൂടെ എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും മനസ്സിലാവുന്നില്ലെന്നും ഹൃത്വിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു. (പാര്‍ട്ടിയിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണൂ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X