»   » ക്യൂനിന്റെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ അണിയറയില്‍ നീക്കം...

ക്യൂനിന്റെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ അണിയറയില്‍ നീക്കം...

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ക്യൂനിന്റെ രണ്ടാം ഭാഗം വരുന്നു. കംഗണ റണൗത് ആയിരുന്നു ക്യൂനിന്റെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ചത്. ഫന്റം ഫിലിംസ് നിലവില്‍ ശ്രദ്ധ കൊടുക്കുന്നത് ക്യൂന്‍ 2 നിര്‍മ്മിക്കാനാണെന്നാണ് നിര്‍മ്മതാക്കളുടെ അടുത്ത വൃത്തങ്ങല്‍ നല്‍കുന്ന സൂചന.

ക്യൂന്‍ സംവിധായകന്‍ വികാസ് ബാല്‍ തന്നെയാണ് രണ്ടാം ബാഗവും സംവിധാനം ചെയ്യുന്നത്. രണ്ടാം ഭാഗത്തിന് യോജിച്ച കഥ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ കഥ പൂര്‍ണ്ണമല്ല.

Kangana Ranaut

തീരക്കഥ പൂര്‍ത്തിയായ ഉടന്‍ തന്നെ കംഗണയെ സമീപിക്കുമെന്നാണ് അറിയുന്നത്. മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉല്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ സിനിമയാണ് ക്യൂന്‍. നൂറ് കോടിക്ക് മുകളില്‍ കലക്ഷനും നേടിയിരുന്നു. അനുരാഗ് കശ്യപ് ആണ് ക്യൂനിന്റെ പ്രധാന നിര്‍മ്മാതാവ്.

English summary
Kangana Ranaut's Queen to have a sequel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X