പഴയ കരീനയാണോ ഇത്, ഇതെന്ത് പറ്റി? താരത്തെ കുറ്റപ്പെടുത്തരുത്, കാരണമുണ്ടെന്ന് ആരാധകർ

ബോളിവുഡിൽ ഇനിയെത്ര നായിക നടിമാർ വന്നാലും കരീന കപൂറിനുള്ള ജനപ്രീതി അത് പോലെയുണ്ടാകും. ഇന്ന് ആലിയ ഭട്ടിന് ബോളിവുഡിലുള്ള സ്ഥാനം ഒരു കാലത്ത് കരീന കപൂറിന് മാത്രം സ്വന്തമായിരുന്നു. കപൂർ കുടുംബത്തിന്റെ യശസുയർത്തി ഇന്ത്യൻ ലോകത്തെ താരറാണിയായി മാറിയ കരീനയ്ക്ക് ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ ലഭിച്ചു. നെപ്പോട്ടിസം കാരണമാണ് കരീനയ്ക്ക് അവസരങ്ങൾ ലഭിച്ചതെന്ന വാദം ഇപ്പോഴുമുണ്ട്. ഐക്കോണിക്കായി മാറിയ നിരവധി റോളുകൾ കരീനയ്ക്ക് ലഭിച്ചു. ദീപിക പദുകോൺ, കങ്കണ റണൗത്ത് തുടങ്ങിയ നടിമാർ താര പദവിയിലേക്ക് വരുന്നത് വരെ കരീനയ്ക്ക് ഒരു പകരക്കാരി ഇല്ലായിരുന്നു.

എന്നാൽ ഒരു ഘട്ടത്തിൽ നമ്പർ വൺ സ്ഥാനത്ത് നിന്നും കരീന മാറി. നടി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത സമയമായിരുന്നു ഇത്. എന്നാൽ ഇന്നും വലിയ ആരാധക വൃന്ദം കരീനയ്ക്കുണ്ട്. മുൻനിര നായിക നടിയായി തുടരാനും സാധിക്കുന്നു. കരീനയുടെ പുതിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

Kareena Kapoor

കാറിൽ നിന്നുള്ള കരീനയുടെ ദൃശ്യങ്ങളാണിത്. കരീനയുടെ മുഖം കണ്ട് പലരും അമ്പരന്നു. നടിക്ക് വല്ലാതെ പ്രായം തോന്നുന്നു എന്നാണ് മിക്കവരുടെയും കമന്റുകൾ. താരത്തെ പരിഹസിച്ച് കൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ട്. അതേസമയം കരീനയെ പ്രശംസിക്കുന്നവരുമുണ്ട്. 44 കാരിയാണ് കരീന. രണ്ട് മക്കളുടെ അമ്മ. പ്രായമാവുക എന്ന സ്വാഭാവിക പക്രിയയെ ഭയക്കാത്ത കരീന കോസ്മെറ്റീക് സർജറികൾ ചെയ്യുന്ന ആളല്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടി.

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കെെഫ് തുടങ്ങിയ നടിമാർ കോസ്മെറ്റിക് സർജറികൾ ചെയ്തെങ്കിലും ​കരീന കപൂർ പ്രായത്തെ ഭയക്കാതെ മുന്നോട്ട് നീങ്ങിയെന്നും ആരാധകർ പറയുന്നു. കോസ്മെറ്റിക് സർജറികളോട് തനിക്ക് താൽപര്യമില്ലെന്ന് കരീന നേരത്തെ വ്യക്തമാക്കിയതാണ്.

Kareena Kapoor

പ്രായം മറയ്ക്കാൻ ശ്രമിച്ചാലും മറയ്ക്കാതിരുന്നാലും സോഷ്യൽ മീഡിയയിൽ ചിലർ കുറ്റപ്പെടുത്തുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടുത്ത കാലത്ത് ഐശ്വര്യ റായ് നേരിടുന്ന സെെബർ ആക്രമണങ്ങൾ. ഐശ്വര്യ പ്രായം മറയ്ക്കാൻ ബോടോക്സ് കുത്തിവെപ്പെടുത്തെന്നാണ് സോഷ്യൽ മീഡിയയിലെ വാദം.

രണ്ട് പതിറ്റാണ്ടിലേറെയാണ് സിനിമാ രംഗത്ത് തുടരുന്ന കരീനയ്ക്ക് ഇന്നും സിനിമകളിൽ ശ്രദ്ധേയ വേഷം ലഭിക്കുന്നു. ഒപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുന്നു. ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടിയിന്ന്. 2012 ലാണ് ഇവർ വിവാഹിതരായത്. സെയ്ഫ് അലി ഖാൻ രണ്ടാം വിവാഹമായിരുന്നു ഇത്. . ജഹാംഗീർ അലി ഖാൻ, തെെമൂർ അലി ഖാൻ എന്നിവരാണ് കരീനയുടെയും സെയ്ഫിന്റെയും മക്കൾ. ആദ്യ വിവാഹ ബന്ധത്തില്ഡ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കൾ സെയ്ഫിനുണ്ട്.

നടി അമൃത സിം​ഗ് ആണ് സെയ്ഫിന്റെ മുൻ ഭാര്യ. സാറ അലി ഖാൻ ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിയാണ്. ഇബ്രാഹിം അലി ഖാനും അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. ഈ വർഷം ജനുവരി മാസത്തിൽ കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വീട്ടിലേക്ക് ഒരാൾ അതിക്രമിച്ച് കയറി ആക്രമിച്ചത് വാർത്തയായിരുന്നു. സെയ്ഫിന് ആക്രമിയിൽ നിന്നും കുത്തേറ്റു. പിന്നാലെ സുരക്ഷാ കാര്യങ്ങളിൽ വലിയ ശ്രദ്ധ താരങ്ങൾ കൊടുക്കുന്നുണ്ട്.

More from Filmibeat

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X