കരിഷ്മയുടെ മാനത്തിന് വരെ വിലപറഞ്ഞു; നടി സഞ്ജയ് കപൂറുമായി വേർപിരിഞ്ഞത് എന്തിന്?

കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും, പ്രശസ്ത ഇൻഡസ്ട്രിയലിസ്റ്റുമായ സഞ്ജയ് കപൂറിന്റെ മരണ വാർത്ത ബോളിവുഡിനെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിൽ വച്ച് ഒരു പോളോ മാച്ചിൽ പങ്കെടുക്കുന്നതിനിടെ അബദ്ധത്തിൽ ഒരു ഈച്ചയെ വിഴുങ്ങിയതിനെ തുടർന്ന് ഹൃദയാഘാതം വന്നാണ് സഞ്ജയ് അന്തരിച്ചത്. സഞ്ജയ്‌യുടെ രണ്ടാം ഭാര്യയായിരുന്നു കരിഷ്മ. ഇരുവർക്കും, സമൈറ, കിയാൻ രാജ് എന്ന രണ്ട് മക്കളാണ് ഉള്ളത്.

സഞ്ജയ് കപൂറിന്റെ മരണവാർത്തയ്‌ക്കൊപ്പം ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്, കരിഷ്മ കപൂറിന്റെയും മുൻ ഭർത്താവിന്റെയും വിവാഹമോചനത്തെ കുറിച്ച് കൂടിയാണ്. 2003ൽ വിവാഹിതരായ നടിയും ഇൻഡസ്ട്രിയലിസ്റ്റും 2014ൽ വേർപിരിഞ്ഞു. ബോളിവുഡ് കണ്ട ഏറ്റവും വിവാദമായ വിവാഹമോചന കേസുകളിൽ ഒന്നായിരുന്നു അത്. സഞ്ജയ്‌ തന്നെ മൃഗീയമായി പീഡിപ്പിച്ചുവെന്നും, സുഹൃത്തിനൊപ്പം കിടക്കപങ്കിടാൻ നിർബന്ധിച്ചുവെന്നും വരെ കരിഷ്മ തന്റെ പരാതിയിൽ ആരോപിച്ചു.

വിവാദമായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

സഞ്ജയ് കപൂറിനെതിരെ സമർപ്പിച്ച പരാതിയിൽ താൻ മുൻ ഭർത്താവിൽ നിന്നും, അയാളുടെ കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടതെന്ന് കരിഷ്മ കപൂർ പറഞ്ഞിരുന്നു. തങ്ങളുടെ മധുവിധു യാത്രയ്ക്കിടെ, സഞ്ജയ് അയാളുടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ തന്നെ നിർബന്ധിച്ചു എന്ന നടിയുടെ വെളിപ്പെടുത്തൽ, ബോളിവുഡിനെ പിടിച്ചു കുലുക്കിയിരുന്നു.

Karisma Kapoor and Sanjay Kapur
Photo Credit: Filmibeat Hindi

ഗർഭകാലത്ത് അമ്മായിഅമ്മ വാങ്ങി വസ്ത്രം കരിഷ്മയ്ക്ക് വണ്ണം കൂടിയതിനെ തുടർന്ന് ധരിക്കാൻ പറ്റാതെ വന്നപ്പോൾ, സഞ്ജയ് അമ്മയോട് തന്നെ അടിക്കാൻ നിർദ്ദേശിച്ചതായും അവർ തന്റെ പരാതിയിൽ ആരോപിച്ചു. ഒപ്പം, ആദ്യം മുതലേ സ്ത്രീകളോടുള്ള സമീപനത്തിന് കുപ്രസിദ്ധി നേടിയ തന്റെ മുൻ ഭർത്താവിന്, വിവാഹിതനായിരിക്കുമ്പോൾ നിരവധി അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും, കരിഷ്മ കപൂർ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ അഭിമാനവും സമാധാനവും കണക്കിലെടുത്ത് വളരെക്കാലം എല്ലാം സഹിക്കാൻ തയ്യാറായിരുന്നു ബോളിവുഡ് താരം.

Karisma Kapoor and Sanjay Kapur
Photo Credit: Filmibeat Hindi

പക്ഷെ സഞ്ജയ് വീണ്ടും അന്യ പുരുഷന്മാരുടെ ഒപ്പം താമസിക്കാൻ തന്നെ നിർബന്ധിച്ചപ്പോഴാണ് നടി മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയത്. എന്നാൽ, കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത കരിഷ്മ കപൂർ, പണത്തിന്റെയും ആഡംബരത്തിനും വേണ്ടിയാണ് തന്നെ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് സഞ്ജയ് കപൂർ ആരോപിച്ചു. എന്നാൽ നടിക്ക് ശക്തമായ പിന്തുണയുമായി എത്തിയ പിതാവ് രൺധീർ കപൂർ, തങ്ങളുടെ കുടുംബത്തിലുള്ള ആർക്കും മറ്റുള്ളവരുടെ സ്വത്തും പണവും തട്ടിയെടുക്കേണ്ട കാര്യമില്ല എന്ന് തുറന്നടിച്ചു. വിവാഹമോചനത്തിന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ കരിഷ്മയ്ക്ക് ലഭിച്ചിരുന്നു.

കരിഷ്മയുടെ വ്യക്തിജീവിതം

തന്റെ കരിയറിന്റെ തുടക്കകാലത്ത് അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു കരിഷ്മ കപൂർ. എന്നാൽ, തന്റെ അമ്മയായ ബബിതയുടെ എതിർപ്പിനെ തുടർന്ന് ഈ ബന്ധം നടി ഉപേക്ഷിച്ചു. പിന്നീട്, അഭിഷേക് ബച്ചനുമായി നടി പ്രണയത്തിലാവുകയും, അമിതാഭ് ബച്ചന്റെ 60ആം പിറന്നാൾ ആഘോഷവേളയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാൽ, അഭിഷേകിന്റെ അമ്മയും, നടിയുമായ ജയാ ബച്ചന്റെ എതിർപ്പിനെ തുടർന്ന് ഈ വിവാഹം മുടങ്ങി. പിന്നീട് വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചതാണ് വിവാഹമോചിതനായ സഞ്ജയ് കപൂറുമായിട്ടുള്ള വിവാഹം. സഞ്ജയുമായി പിരിഞ്ഞതിന് ശേഷം, മക്കളോടൊപ്പം സ്വസ്ഥമായി ജീവിക്കുകയാണ് കരിഷ്മ ഇപ്പോൾ. പിന്നീട് അടുത്ത സുഹൃത്തായ സന്ദീപ് തോഷ്നിവാൾ എന്ന ബിസിനസ്സുകാരനുമായി കരിഷ്മ കപൂർ പ്രണയത്തിലാണെന്ന് റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇനി ഈ ജീവിതത്തിൽ തനിക്കൊരു കൂട്ടുണ്ടാവില്ല എന്ന് ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കി.

More from Filmibeat

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X