»   »  പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിക്കൊണ്ടിരിയ്ക്കുന്ന എന്ന് നിന്റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന കാര്യം സംവിധായകന്‍ ആര്‍ എസ് വിമല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നായകനായി ധനുഷിനെ തീരുമാനിച്ചു എന്നവാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

പൃഥ്വിരാജ് തന്നെ മൊയ്തീനായി എത്തും എന്നാണ് നേരത്തെ കേട്ടത്. എന്നാല്‍ പൃഥ്വിയ്ക്ക് താത്പര്യമില്ലാത്തതിനാല്‍ ആ വേഷം കാര്‍ത്തി ഏറ്റെടുത്തു എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്ന കാര്യം സംവിധായകന്‍ ആര്‍ എസ് വിമല്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തത നല്‍കിയിരുന്നില്ല

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

ധനുഷാണ് ചിത്രം തമിഴിലേക്കെത്തുമ്പോള്‍ മൊയ്തീന്‍ ആകുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ അത് നിഷേധിച്ചു

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

നേരത്തെ പൃഥ്വിരാജ് തന്നെ തമിഴിലെ മൊയ്തീന്‍ ആകും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ റീമേക്കില്‍ അഭിനയിക്കാന്‍ പൃഥ്വിയ്ക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്.

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

റീമേക്ക് ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണോ, തിരക്കാണോ പൃഥ്വി പിന്മാറാന്‍ കാരണമെന്നറിയില്ല. പാവാട, ഡാര്‍വിന്റെ പരിണാമം, വിമാനം ഉള്‍പ്പടെ ഏറ്റെടുത്ത പ്രൊജക്ടുകള്‍ ഒത്തിരി പൃഥ്വിയ്ക്ക് തീര്‍ക്കാനുണ്ട്. അതിനിടയില്‍ ബ്ലെസിയുടെ ആടു ജീവിതത്തിനായി രണ്ട് വര്‍ഷം വേണം

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

പൃഥ്വി പിന്മാറിയ സാഹചര്യത്തില്‍ നായകനായി കാര്‍ത്തിയെ പരിഗണിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

അതേ സമയം നിര്‍ണായക വേഷമായ കാഞ്ചനമാലയെ ആര് അവതരിപ്പിയ്ക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റീമേക് ചിത്രങ്ങളിലോ, സീക്വല്‍ ചിത്രങ്ങളിലോ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പാര്‍വ്വതി നേരത്തെ അറിയിച്ചതാണ്.

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തമിഴിലേക്ക് മാറ്റിയെഴുതുന്നത് ജയ്‌മോഹന്‍ ആണ്.

പൃഥ്വിയ്ക്ക് താത്പര്യമില്ല; മൊയ്തീനായി തമിഴില്‍ കാര്‍ത്തി?

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാനായിരിക്കും. മലയാളത്തില്‍ മൂന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് പാട്ടൊരുക്കിയത്

English summary
After the stupendous success of Malayalam film Ennu Ninte Moideen, debutant director R.S.Vimal had announced remaking the movie in Tamil. According to reports, actor Karthi will be playing the role of ‘Moideen’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam