കാര്‍ത്തിക്ക് സുബരാജിന്റെ രജനി ചിത്രമൊരുങ്ങുന്നു! നായികമാരായി ഈ താരങ്ങള്‍! കാണൂ
രജനീകാന്ത് ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. കബാലി,കാല തുടങ്ങിയ സിനിമകള്‍ ഒരിടവേളയ്ക്ക് ശേഷം താരത്തിന്റെതായി ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ഈ രണ്ടു ചിത്രങ്ങളും പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. കാലയ്ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജിന്റെ ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്.
ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് നടന്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലാണ് ഇത്തവണയും രജനി ചിത്രം അണിയിച്ചൊരുക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണറിയുന്നത്. ചിത്രത്തിലെ നായികമാര്‍ ആരൊക്കെയാണെന്നുളള വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

രജനി-കാര്‍ത്തിക്ക് സുബ്ബരാജ് സിനിമ
തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയിട്ടുളള സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. പിസ എന്ന ചിത്രത്തിലൂടെ തുടങ്ങിയ കാര്‍ത്തിക്ക് ഇരൈവി.മെര്‍ക്കുറി, ജിഗര്‍തണ്ട തുടങ്ങിയ ശ്രദ്ധേയ സിനിമകളും സംവിധാനം ചെയ്തിരുന്നു. രജനിക്കൊപ്പം കാര്‍ത്തിക്ക് ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. രജനിക്കൊപ്പമുളള ആദ്യ ചിത്രം ബിഗ് ബഡ്ജറ്റിലാണ് കാര്‍ത്തിക്ക് അണിയിച്ചൊരുക്കുന്നത്, വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് കാര്‍ത്തിക്ക് ഇത്തവണയും എത്തുന്നത്.

രജനിക്കൊപ്പം മക്കള്‍ സെല്‍വനും
മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ രജനിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. തലൈവര്‍ക്കൊപ്പം സേതുപതി ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. രജനി ചിത്രത്തിനു പുറമെ അജിത്തിനൊപ്പമുളള സിനിമയിലും സേതുപതി അഭിനയിക്കുന്നുണ്ട്.

നിര്‍മ്മാണം
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് രജനിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണയും മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് തലൈവരില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. പുതുമയുളള ഒരു പ്രമേയമായതിനാലാണ് കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം രജനി തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്.

അനിരുദ്ധിന്റെ സംഗീതം
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആദ്യമായാണ് തലൈവര്‍ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതമൊരുക്കുന്നത്. തലൈവര്‍ ചിത്രത്തിനായി മികച്ച ഗാനങ്ങളാണ് അനിരുദ്ധ് ഒരുക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്

നായികമാര്‍
തെന്നിന്ത്യന്‍ താരസുന്ദരിമാരായ തൃഷയും മാളവിക മോഹനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നതെന്നാണ് അറിയുന്നത്. ആദ്യമായാണ് തൃഷ രജനികാന്തിന്റെ നായികയായി അഭിനയിക്കുന്നത്. മാളവികയുടെ തമിഴിലേക്കുളള അരങ്ങേറ്റ ചിത്രമായിരിക്കും രജനി കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.


Click it and Unblock the Notifications











