കാല്‍ മടക്കിയടിക്കുന്നത് ഒരു രസം തന്നെയാണേ...
മീശ പിരിച്ച് മുണ്ടു മടക്കിക്കുത്തി വലതുകാല്‍ പൊക്കിയടിക്കുന്നത് ഒരു രസം തന്നെയല്ലേ? ചോദിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍. തന്റെ അമാനുഷിക കഥാപാത്രങ്ങളെ കുറിച്ചാണ് ഒരു ഇന്റര്‍വ്യൂവില്‍ താരത്തില്‍ നിന്നും ഇങ്ങനെയൊരു കമന്റുണ്ടായത്.
അടിക്കുമ്പോള്‍ അത് പ്രേക്ഷകന്റെ മോന്തക്കു തന്നെ കൊള്ളണം. അടിയുടെ ആഘാതത്തില്‍ അവന്‍ രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ തരിച്ചിരുന്നു പോകണം- ഈയൊരു മനോഭാവത്തോടെയാണ് മീശ പിരിയന്‍ വേഷങ്ങള്‍ സിനിമയില്‍ എഴുന്നള്ളാറ്.
കാല്‍ പൊക്കിയടിക്കുന്നതിനിടയില്‍ മെഗാസ്റ്റാര്‍ ഇടയ്ക്കിടെ കാല്‍ തെന്നി താഴെ വീഴാറുണ്ട്. അവിടെ നിന്ന് കരകയറാന്‍ പിന്നെ മാസങ്ങള്‍ തന്നെയെടുക്കും. അലിഭായിയായി കാല്‍ പൊക്കിയടിച്ച് വീണ വീഴ്ചയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതില്‍ പിന്നെ ഇറങ്ങുന്ന എല്ലാ സിനിമകളും പൊട്ടുകയാണ്.
പക്ഷേ അതുകൊണ്ടൊന്നും മടുത്തെന്നു കരുതേണ്ട. വീഴ്ചയില്‍ നിന്നും വല്ല വിധേനയും എണീറ്റു നിന്നാലുടന്‍ വീണ്ടും വയ്യാത്ത കാലും കൊണ്ട് പരാക്രമം കാണിക്കുന്നതിനെ കുറിച്ചാവും ചിന്ത. അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാതെ പോവുന്നയാള്‍ക്കും സൂപ്പര്‍സ്റ്റാറാവാം.
അടുത്ത പേജ് -


Click it and Unblock the Notifications