»   » നയന്‍താര ചിമ്പുവിന് കൊടുത്ത പണി പോലെ കത്രീന റണ്‍ബീറിനും കൊടുത്തു!!

നയന്‍താര ചിമ്പുവിന് കൊടുത്ത പണി പോലെ കത്രീന റണ്‍ബീറിനും കൊടുത്തു!!

Posted By:
Subscribe to Filmibeat Malayalam

റണ്‍ബീറിന്റെയും കത്രീനയുടെയും പ്രണയവും പിണക്കവുമെല്ലാം നയന്‍താര-ചിമ്പുവിലും സംഭവിച്ചത് പോലെ തന്നെയാണ്. ചിമ്പുവും നയന്‍താരയും ഒന്നിച്ച് അഭിനയിച്ച ഇത് നമ്മ ആള് പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ പാണ്ഡിരാജിന്റെ കഷ്ടപാട് ചെറുതായിരുന്നില്ല. നയന്‍താര കാരണം തന്നെയാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇത്രയും നീണ്ട് പോയതും.

ഈ അവസ്ഥ തന്നെയാണ് ബോളിവുഡിലും. റണ്‍ബീര്‍-കത്രീന പ്രണയപരാജയം കാരണം കഷ്ടപ്പെടുന്നത് സംവിധായകന്‍ അനുരാഗ് ബസുവാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗാ ജാസൂസ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ട് നാളുകളായി. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തടസം മറ്റൊന്നുമല്ല, റണ്‍ബീര്‍ കത്രീന പ്രണയപരാജയം തന്നെ.

kathrina-ranbir

റണ്‍ബീറും കത്രീനയും പ്രണയത്തില്‍ ആയിരുന്നപ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഇപ്പോള്‍ രണ്ടു പേരും തമ്മിലടിയുമായി. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ കത്രീന വരികയില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറും.

എന്തായാലും രണ്ടു പേരുടെയും പിണക്കം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടവും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായി. കൂടാതെ ഈ സിനിമയില്‍ അല്ലാതെ മറ്റ് സിനിമകളില്‍ അഭിനയിക്കാനായി താരം ഡേറ്റും കൊടുത്ത് തുടങ്ങിയിട്ടിണ്ട്. ഫിത്തൂറാണ് കത്രീനയുടെ ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Kathrina Kaif revenge on Ranbir Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam