»   » ആലിയ ഭട്ട് തകര്‍ന്നു! സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പുതിയ കാമുകി കത്രീന കൈഫ്?

ആലിയ ഭട്ട് തകര്‍ന്നു! സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പുതിയ കാമുകി കത്രീന കൈഫ്?

Posted By: Pratheeksha
Subscribe to Filmibeat Malayalam

വസ്ത്രം മാറുന്ന പോലെയാണ് ബോളിവുഡ് താരങ്ങള്‍ കമിതാക്കളെ മാറ്റുന്നത്. ഒരു മാസത്തോളം വാര്‍ത്തയില്‍ നിറഞ്ഞവരായിരിക്കില്ല അടുത്ത മാസം വായനക്കാരുടെ മുമ്പിലെത്തുന്നത്. ഇത് ബോളിവുഡ് സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. പ്രണയവും വിരഹവും പൊട്ടലും ചീറ്റലുമെല്ലാം ഇവിടെ സാധാരണമാണ്.

കത്രീന കൈഫ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി അടുപ്പത്തില്‍ എന്നതാണ് മാധ്യമങ്ങള്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. എന്തായാലും കത്രീന രണ്‍ബീറിനെ വിട്ടതിനു ശേഷം പുതിയ കൂട്ടുകാരനായി ആലിയ ഭട്ടിന്റെ കാമുകന്‍ സിദ്ധാര്‍ത്ഥിനെയാണ് കണ്ടെത്തിയതെന്നത് ഈ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തും..

സിദ്ധാര്‍ത്ഥു കത്രീനയും

നിത്യ മെഹ്‌റയുടെ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീനയും അടുത്തു പരിചയപ്പെടുന്നത്. പക്ഷേ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു

പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടു

അതിനു ശേഷം പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്

കത്രീനയോടൊത്തു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ നടിയൊടൊത്ത് ഇവിടെ ഇരിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണെന്നാണ് ബാര്‍ ബാര്‍ ദേഖോയുടെ പ്രമോഷനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞത്.

ആലിയയും രണ്‍ബീറും എങ്ങനെ പ്രതികരിക്കും

താരങ്ങള്‍ തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞ് പ്രണയമാണെങ്കില്‍ കത്രീനയുടെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറും സിദ്ധാര്‍ത്ഥിന്റെ കാമുകി ആലിയ ഭട്ടും എങ്ങനെ പ്രതികരിക്കുമെന്നു കാത്തിരുന്നു കാണേണ്ടി വരും.

ആലിയയുടെ ഫോട്ടോസിനായി...

English summary
during the shooting of Baar Baar Dekho Katrina and Sidharth Malhotra became good friends and came very close to each other. Many insiders are claiming that Sidharth is the new Ranbir in Katrina Kaif's life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam