പിറന്നാൾ ദിനത്തിൽ വിക്കിയ്ക്ക് കത്രീനയുടെ സർപ്രൈസ്! പ്രണയ വാർത്ത സത്യം?

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് നടൻ വിക്കി കൗശൽ. 2012 മുതൽ താരം സിനിമയിൽ സജീവമാണെങ്കിലും ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത് 2018 ൽ പുറത്തു വന്ന റാസി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പുറത്തിറങ്ങിയ സഞ്ജു, മൻമറിസിയാൻ, ഉറി എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഉറി എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്റെ 32ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേർ പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് നടി കത്രീന കൈഫിന്റെ പിറന്നാൾ ആശംസയാണ്. വിക്കി- കത്രീന താരജോഡികളുടെ പേരുകൾ ബോളിവുഡ് ഗോസിപ്പ് കോളത്തിൽ സജീവമാണ്.

 കത്രീനയുടെ പിറന്നാൾ ആശംസ

വിക്കി കൗശൽ ചിത്രമായ ഉറിയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു കത്രീനയുടെ പിറന്നാൾ ആശംസ. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് താരം കുറിച്ചു. കത്രീനയ്ക്ക് നന്ദി അറിയിച്ച് വിക്കിയും എത്തിയിട്ടുണ്ട്. കത്രീനയുടെ പിറന്നാൾ ആശംസ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. വിക്കി പിറന്നാൾ ആശംസ നേർന്നവർക്കെല്ലാം താരം നന്ദി അറിയിച്ചുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം നന്ദി അറിയിച്ചിട്ടുള്ളത്. കൂടാതെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

 വിക്കി കത്രീന പ്രണയം


വിക്കി കൗശൽ- കത്രീന കൈഫ് പ്രണയ കഥയാണ് ബോളിവുഡ്-ഗോസിപ്പ് കോളങ്ങളിലെ ചർച്ച വിഷയം. താരങ്ങൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ ഡിന്നർ ഡേറ്റ് ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡേറ്റിങ്ങ് കഥകളും പ്രണയകഥകളു പ്രചരിക്കുന്നത്. ഇതിനു മുൻപും കത്രീന കൈഫ് വിക്കി കൗശൽ പ്രണയത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു.

 കത്രീനയെ പ്രൊപ്പോസ് ചെയ്തു


ബോളിവുഡും ആരാധകരും സാക്ഷിയാക്കി ഒരു അവാർഡ് ദാന ചടങ്ങിൽ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിലായിരുന്നു . എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂട? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ . നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ. മുജേ ശാദി കരോഗി എന്ന ഗാനം പ്ലേ ചെയ്തു കൊണ്ടാണ് എന്നെ വിവാഹം കഴിക്കാമോ എന്ന് വിക്കി ചോദിച്ചത്.ഇതോടു കൂടിയ വിക്കി- കത്രീന പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയത്.

  വ്യത്യസ്തമായ ജന്മദിനം


ഇത്തവണത്തെ ജന്മദിനം തനിയ്ക്ക് ഏറെ വ്യത്യസ്മാണെന്നും വിക്കി പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പിറന്നാളാണിത്. വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നതിനോടൊപ്പം. വീഡിയോ കോൾ വഴി സുഹൃത്തുകളുമായി സംസാരിക്കുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്യുമെന്നും വിക്കി പറഞ്ഞിരുന്നു. കൂടാത കുട്ടിക്കാലത്തെ പിറന്നാൾ ദിനത്തിലെ സങ്കടത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.

വേനൽ   അവധിയ്ക്ക്  പിറന്നാൾ

വേനൽ അവിക്കാലത്താണ് തന്റ പിറന്നാൾ എത്തുന്നത്. അത് തന്നെ വളരെ അസ്വസ്ഥനാക്കിയിരുന്നു. ജന്മദിനത്തിൽ സ്കൂളിൽ കളർ ഡ്രസ് ഇട്ട് പോകാനും ക്ലാസിലെ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും തനിയ്ക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിക്കാലത്തെ പിറന്നാളിന്റെ മധുര ഓർമയാണ് വീട്ടിൽ സംഘടിപ്പിക്കുന്ന പിറന്നാൾ പാർട്ടി. സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന് കേക്ക് മുറിക്കുമായിരുന്നു. ഇത് തന്റെ കുട്ടിക്കാലത്തെ മനോഹരമായ പിറന്നാൾ ഓർമയാണെന്ന് വിക്കി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X