ആള്‍ ദൈവം: കാവ്യയ്‌ക്കെതിരെയും ആരോപണങ്ങള്‍

By Staff

ആള്‍ ദൈവങ്ങളും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും തമ്മിലുള്ളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. ഒട്ടേറെ നടീ നടന്‍മാര്‍ക്ക്‌ ഇവരുമായി ബന്ധമുള്ള വാര്‍ത്തകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.

സിനിമയിലെ ഉന്നതരുമായൊത്തുള്ള ചിത്രങ്ങള്‍ പോലും ഈ ആള്‍ ദൈവങ്ങള്‍ തങ്ങളുടെ കള്ളത്തരങ്ങള്‍ക്കൊരു മറവായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. പലപ്പോഴും ഇത്തരം ആള്‍ ദൈവങ്ങളുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ തങ്ങള്‍ വഞ്ചിയ്ക്കപ്പെടുകയാണെന്ന് അറിയാറുമില്ല.

ഇത്തരത്തില്‍ ഏറ്റവും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിയ്‌ക്കുന്നത്‌ മലയാള ചലച്ചിത്ര രംഗത്തെ ഒന്നാം നമ്പര്‍ നടിയായ കാവ്യ മാധവനുമായി ബന്ധപ്പെട്ടാണ്‌‌. ഈയിടെ പോലീസിന്റെ പിടിയിലായ ആള്‍ ദൈവവുമായി ബന്ധപ്പെട്ടാണ്‌ കാവ്യ മാധവന്റെ പേര്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌.

കേരളത്തില്‍ ആശ്രമം സ്ഥാപിച്ച്‌ പൂജകളുമായി മുന്നോട്ടു പോയിരുന്ന ഈ കപട സ്വാമിയ്‌ക്കെതിരെ ഒട്ടേറെ സ്‌ത്രീകള്‍ പരാതി നല്‌കിക്കഴിഞ്ഞു. ഇവരെ ബലമായി മയക്കു മരുന്ന്‌ കഴിപ്പിയ്‌ക്കുകയും നീലച്ചിത്ര നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചുവെന്നാണ്‌ ഇവര്‍ നല്‌കിയ പരാതിയിലുള്ളത്‌. ഇതിനുള്ള തെളിവുകള്‍ പോലീസ്‌ കണ്ടെത്തിയിട്ടുമുണ്ട്‌.

ഈ ആള്‍ ദൈവം നടത്തിയ പൂജയില്‍ കാവ്യ മാധവന്‍ പങ്കെടുത്തുവെന്നും ഇതു മുതലാക്കി ഇയാള്‍ മലയാള സിനിമാ രംഗത്ത്‌ കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചുവെന്നുമൊക്കെയാണ്‌ ആരോപണങ്ങളുള്ളത്‌.

തമിഴ്‌ മാധ്യമങ്ങളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്‌ക്കുന്നത്‌. അടുത്തിടെ കാവ്യ തമിഴില്‍ അഭിനയിച്ച ചിത്രം തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. ഇതാണ്‌ കാവ്യയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക്‌ തമിഴ്‌നാട്ടില്‍ കൂടുതല്‍ പ്രചാരം ലഭിയ്‌ക്കാനിടയാക്കിയിരിക്കുന്നത്‌. സംഭവവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ നല്‌കുന്നത്‌.

കാവ്യയെക്കൂടാതെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരു നടിയുമായും ബന്ധപ്പെട്ട്‌ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഇവരുടെ പേര്‌ ഇതു വരെ പുറത്തു വന്നിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X