For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എങ്ങോട്ട് തിരിഞ്ഞാലും കിവംദന്തി! ദിലീപിനേയും കാവ്യ മാധവനേയും വിടാതെ പാപ്പരാസികള്‍! കാണൂ!

  |

  സൂപ്പര്‍ താരങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് മുന്നേറിയ താരമാണ് ദിലീപ്. സ്വന്തം സിനിമയുമായി മുന്നേറുന്നതിനിടയില്‍ മറ്റുള്ളവരെ അംഗീകരിക്കാനും പോത്സാഹിപ്പിക്കാനുമൊക്കെ താരം മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ തേടിയെത്തിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം കരകയറാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. ചെറിയ വേഷങ്ങളിലൂടെ മുന്നേറിയിരുന്നവരില്‍ പലരേയും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതില്‍ ഈ താരത്തിനും പങ്കുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി നിരവധി പേരാണ് രംഗത്തെത്തിയത്.

  മനസ്സില്ലാ മനസ്സോടെയാണ് അത് ചെയ്തത്! അതോടെ റേപ്പ് സീനില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്ന് നടന്‍

  തെറ്റിദ്ധാരണകളും വിവാദങ്ങളുമൊക്കെയായി പലപ്പോഴും വിവാദപുരുഷനായും ദിലീപിനെ ചിത്രീകരിക്കാറുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരുമൊക്കെയായി അത്ര സ്വരച്ചേര്‍ച്ചയിലല്ല ദിലീപെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും ഒരിടയ്ക്ക് നടന്നിരുന്നു. മഞ്ജു വാര്യരുമായി ശത്രുതയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ വളരെ കൂളായാണ് അദ്ദേഹം മഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. ഇതോടെയാണ് ഇപ്പോള്‍ ശത്രുതയൊന്നുമില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. തന്‍റെ സിനിമകള്‍ കാണാന്‍ പോവുന്നതിനെക്കുറിച്ചോ മറ്റ് ചിത്രങ്ങളെക്കുറിച്ചോ ഒന്നും വാചാലനാവുന്ന പ്രകൃതക്കാരനല്ല ഈ താരം.

  ലൂസിഫറിന് റെക്കോര്‍ഡ് കലക്ഷന്‍! ആദ്യദിനത്തില്‍ 10 കോടി! 10 ദിവസം കൊണ്ട് 100 കോടി ക്ലബില്‍? കാണൂ

   സോഷ്യല്‍ മീഡിയയിലെ പ്രചാരണം

  സോഷ്യല്‍ മീഡിയയിലെ പ്രചാരണം

  ദിലീപും കാവ്യ മാധവനും പുതിയ സിനിമ കാണാന്‍ പോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഇരുവരും സിനിമ കാണാന്‍ പോയാല്‍ അതിലെന്താണ് പ്രശ്നമെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഒരു സിനിമ കാണണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് അതാത് വ്യക്തികളാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാ ചിത്രങ്ങളും കാണണമെന്നൊന്നുമില്ലല്ലോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

  താരങ്ങളാണ്

  താരങ്ങളാണ്

  മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായെത്തിയ കാവ്യ മാധവന്‍ ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പിന്നീട് പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  ചിത്രങ്ങള്‍ വൈറലാവാറുണ്ട്

  ചിത്രങ്ങള്‍ വൈറലാവാറുണ്ട്

  ദിലീപും കാവ്യയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതും ആരാധകരായിരുന്നു. ഇവരുടെ വിശേഷത്തെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും താല്‍പര്യമാണ്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അടുത്തിടെ ദേ പൂട്ടിലെ ചിത്രങ്ങള്‍ വൈറലായിരുന്നു.

  കുപ്രചാരണങ്ങളും ശക്തം

  കുപ്രചാരണങ്ങളും ശക്തം

  കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും ഇത്രയധികം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അന്നും ഇന്നും അദ്ദേഹത്തിന് കടുത്ത പിന്തുണ നല്‍കിയത് ആരാധകരും കുടുംബാംഗങ്ങളുമായിരുന്നു. ആരാധകരുടെ കൈയ്യടിയാണ് തന്നെ നയിക്കുന്നതെന്നും എന്നും ഇത് കേള്‍ക്കണമെന്നും പിന്തുണയ്ക്കണമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

  സിനിമയ്ക്കായി ഒരുമിച്ചെത്തുമോ?

  സിനിമയ്ക്കായി ഒരുമിച്ചെത്തുമോ?

  ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇരുവരും വീണ്ടുമൊരു സിനിമയ്ക്കായി ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജോഷി ചിത്രത്തിലൂടെ അത് സംഭവിച്ചെക്കുമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു.

  നൃത്തത്തിലൂടെ തിരിച്ചെത്തുന്നു

  നൃത്തത്തിലൂടെ തിരിച്ചെത്തുന്നു

  സിനിമയില്‍ സജീവമല്ലെങ്കിലും സ്റ്റേജ് പരിപാടിക്കായി ചുവട് വെച്ചിരുന്നു കാവ്യ മാധവന്‍. അമേരിക്കയിലെ ഷോയില്‍ ദിലീപും കാവ്യയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പ്രമുഖ ചാനലിന്‍രെ അവാര്‍ഡ് പരിപാടിയില്‍ താരവും അണിനിരന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഒരിടയ്ക്ക് പ്രചരിച്ചിരുന്നു.

  English summary
  Kavya Madhavan and Dileep still in dicussion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X