For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാവ്യ മാധവന്റെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു', കാവ്യയുടെ ആദ്യ വിവാഹ വീഡിയോയ്ക്ക് താഴെ കമന്റുമായി ആരാധകര്‍

  |

  ഇക്കഴിഞ്ഞ നവംബര്‍ 25 ന് ദിലീപും കാവ്യ മാധവനും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. മകള്‍ മഹാലക്ഷ്മയിക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും. 2016 ല്‍ വളരെ രഹസ്യമായിട്ടാണ് ഇവരുടെ വിവാഹം നടക്കുന്നത്. പലപ്പോഴും ദിലീപും കാവ്യ മാധവനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇരുവരും അത് നിഷേധിക്കുകയായിരുന്നു.

  അതുകൊണ്ട് തന്നെ വിവാഹ വാര്‍ത്ത കേട്ടവര്‍ക്ക് പെട്ടെന്ന് ഉള്‍ക്കാനും സാധിച്ചില്ല. കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹമായിരുന്നിത്. ഇപ്പോഴിതാ കാവ്യയുടെ ആദ്യ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. വീഡിയോയ്ക്ക് താഴെ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം, തുടര്‍ന്നും വായിക്കാം...

  നായികയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെ വിവാഹം നടന്നത്. ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയായിരുന്നു വരന്‍. കാവ്യയുടെ വിവാഹത്തിന് അധിക ആയൂസ് ഉണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി ബന്ധം ഉപേക്ഷിച്ചു. ഇന്നും അതിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. എങ്കിലും നിരവധി ഗോസിപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു.

  വിമര്‍ശനങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമെല്ലാം വിരാമം ഇട്ടുകൊണ്ടാണ് ദിലീപിന്റെ ജീവിതസഖിയായി കാവ്യ എത്തുന്നത്. നാല് വര്‍ഷം മുന്‍പ് കാവ്യയും അതിന് മുമ്പ് നിഷാലും രണ്ടാമത് വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്. എന്നാല്‍ പാപ്പരാസികള്‍ കാവ്യയെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുകയാണ്. പതിനൊന്ന് വര്‍ഷം മുന്‍പുള്ള കാവ്യയുടെ ആദ്യ വിവാഹത്തിന്റെ വീഡിയോ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. പിന്നാലെ ചില ചര്‍ച്ചകളും ആരംഭിച്ചു.

  മുന്‍പും കാവ്യ കാരണമാണ് നിഷാലുമായി ബന്ധം വേര്‍പ്പെടുത്തേണ്ടി വന്നതെന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. അതുപോലെ ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വിവാഹ വീഡിയോയ്ക്ക് താഴെ 'കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കമന്റ് ശ്രദ്ധേയമാവുകയാണ്. അതിനുള്ള കാരണത്തെ കുറിച്ചും കമന്റില്‍ വ്യക്തമാക്കുന്നുണ്ട്.

  'കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു. 2009 ഫെബ്രുവരി 9 നാണ് ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത്. പക്ഷെ 2008 അവസാനം തന്നെ ഇവര്‍ ലീഗലി രജിസ്റ്റര്‍ മര്യേജ് ചെയ്തിരുന്നു. കാവ്യയെയും ഫാമിലിയെയും പറ്റിച്ചാണ് രജിസ്റ്റര്‍ മാര്യേജ് നടത്തിയതെന്നും അതിന് ശേഷമാണ് നിഷാലിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ കാവ്യയുടെ വീട്ടുകാര്‍ അറിയുന്നതെന്നും അപ്പോഴെക്കും എല്ലാം കഴിഞ്ഞുവെന്നും കമന്റില്‍ പറയുന്നു. വിവാഹശേഷം എല്ലാം നന്നായി പോവുമെന്ന് കരുതി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും ഈ കമന്റില്‍ പറയുന്നു.

  അതേ സമയം നിഷാലിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിരിക്കുകയാണ്. കാവ്യയുടെ താരപദവിയും ചില സൗഹൃദങ്ങളുമൊക്കെയാണ് കുടുംബ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് മറ്റ് ചിലര്‍ പറയുന്നു. എന്തായാലും കാവ്യയും നിഷാലും രണ്ട് കുടുംബങ്ങളിലായി സന്തുഷ്ടരായി കഴിയുകയാണെന്നും ഇനി അവരെ കുറിച്ചുള്ള കഥകളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്നുമാണ് പൊതു അഭിപ്രായം.

  കാവ്യയുടെ വിവാഹ വീഡിയോ കാണാം

  നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

  ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  Kavya Madhavan And Nischal Chandra First Marriage Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X