ദിലീപല്ല മീനാക്ഷിയാണ് കാവ്യ മാധവനെ ഞെട്ടിച്ചത്? താരപുത്രി നല്‍കിയ സര്‍പ്രൈസ് പൊളിച്ചുവെന്ന് ആരാധകര്‍

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളിലൊരാളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഇവരുടെ ആരാധകരായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. ഗോസിപ്പ് കോളങ്ങളില്‍ നിരവധി തവണ നിറഞ്ഞുനിന്ന താരദമ്പതികള്‍ കൂടിയായിരുന്നു ഇവര്‍. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെത്തന്നെ വിവാഹം ചെയ്യുകയാണെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു കാവ്യ പറഞ്ഞത്. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയായിരുന്നു ഇവര്‍ കടന്നുപോയത്.

സിനിമാജീവിതത്തില്‍ മികച്ച വിജയം നേടിയിരുന്നുവെങ്കിലും വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ താരത്തിനും കുടുംബത്തിനും ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവന്‍ ഒപ്പമുണ്ടായിരുന്നു. വിവാഹ ശേഷമുള്ള പല ആഘോഷങ്ങളിലും ഇരുവരും ഒരുമിച്ചായിരുന്നില്ല. ഓണവും പിറന്നാളുമൊക്കെ കടന്നുപോയത് തന്നെ താരകുടുംബം അറിഞ്ഞിരുന്നില്ല. പത്മസരോവരത്തിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു കാവ്യ മാധവന്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടിമധുരമായിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാള്‍

ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാള്‍

ദിലീപിന്റെ ജീവിതത്തിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് കാവ്യ മാധവന്‍ ആഘോഷിച്ചത്. കഴിഞ്ഞ പിറന്നാളിന് ഇരുവരും ഒന്നിച്ചായിരുന്നില്ല. ആശംസ അറിയിക്കാനായി താരം വിളിച്ചപ്പോള്‍ കാവ്യ വികാരധീനയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ ആ സമയത്ത് പ്രചരിച്ചിരുന്നു. പോയവര്‍ഷത്തില്‍ അത്ര നല്ല കാര്യങ്ങളല്ല ഇവരുടെ ജീവിതത്തില്‍ അരങ്ങേറിയത്. വിവാദവും വിമര്‍ശനവും തുടരുന്നതിനിടയിലും ആരാധകര്‍ ശക്തമായ പിന്തുണയുമായി താരത്തിനൊപ്പമുണ്ടായിരുന്നു.

 കുഞ്ഞതിഥിയുടെ വരവ്

കുഞ്ഞതിഥിയുടെ വരവ്

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്നുള്ള സന്തോഷവാര്‍ത്ത അടുത്തിടെയാണ് സ്ഥിരീകരിച്ചത്. കാവ്യ മാധവന്റെ അച്ഛനായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ നിരവധി തവണ ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കാവ്യ മാധവന്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ സുഖമായിരിക്കുകയാണെന്നും താരപിതാവ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരാധകര്‍ ഈ സന്തോഷവാര്‍ത്ത ഏറ്റെടുത്തത്.

മീനാക്ഷിയുടെ സര്‍പ്രൈസ്

മീനാക്ഷിയുടെ സര്‍പ്രൈസ്

പിറന്നാളും ബേബി ഷവറും ഒരുമിച്ചാഘോഷിച്ച കാവ്യ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പിറന്നാളുകാരിക്ക് സര്‍പ്രൈസ് നല്‍കി മീനാക്ഷി ഞെട്ടിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. കാവ്യയ്ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നായ ടെഡിബെയറാണ് താരപുത്രി സമ്മാനമായി നല്‍കിയതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ആഘോഷ ചിത്രങ്ങളിലൊന്നും താരപുത്രിയെ കാണാത്തതിനെക്കുറിച്ചാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.

ആതുരസേവനത്തിലേക്ക്

ആതുരസേവനത്തിലേക്ക്

മാതാപിതാക്കള്‍ക്ക് പിന്നാലെ മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. അഭിനയത്തോടല്ല ആതുരസേവനത്തോടാണ് മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. മകളുടെ കാര്യങ്ങളെക്കുറിച്ച് എപ്പോഴും വാചാനാവാറുള്ള താരപിതാവാണ് അദ്ദേഹം. ചെന്നൈയില്‍ മെഡിക്കല്‍ ബിരുദപഠനത്തിന്റെ തിരക്കുകളിലാണ് മീനാക്ഷിയെന്ന് നേരത്തെ കാവ്യയുടെ പിതാവ് പറഞ്ഞിരുന്നു.

നീതിയുടെ തിരക്കില്‍

നീതിയുടെ തിരക്കില്‍

രാമചന്ദ്രബാബു സംവിദാനം ചെയ്യുന് പ്രൊഫസര്‍ ഡിങ്കനിലായിരുന്നു ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമ അവസാന ഷെഡ്യൂളിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന്‍രെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് പ്രഖ്യാപിച്ചത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയില്‍ വിക്കന്‍ വക്കീലായി ദിലീപ് അഭിനയിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത് അടുത്തിടെയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയയിലെങ്ങും നിറഞ്ഞു നില്‍ക്കുകയായിരുന്നു കാവ്യ മാധവന്റെ ചിത്രങ്ങള്‍. മഞ്ഞ ഡ്രസ്സില്‍ അതീവ സുന്ദരിയായി, നിറപുഞ്ചിരിയോടെ നിന്ന താരപത്‌നിയുടെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. വിവിധ പോസുകളിലായുള്ള ചിത്രമെത്തിയതോടെയാണ് ആരാധകര്‍ക്കും സമാധാനമായത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി വീട്ടുകാര്യങ്ങളുമായി മുന്നേറുകയായിരുന്നു താരം. കാവ്യ മാധവന്റെ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പുറത്തുവന്നിരുന്നുള്ളൂ. അതിനിടയിലാണ് ആരാധകര്‍ മീനാക്ഷിയും ദിലീപും എവിടെയെന്ന തരത്തിലുള്ള ചോദ്യമുന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X