»   » നസ്റിയയെ പോലെ അല്ല കാവ്യ, വിവാഹ ശേഷം അല്പമൊന്ന് മെലിഞ്ഞോ.. പുതിയ ഫോട്ടോ കാണൂ..

നസ്റിയയെ പോലെ അല്ല കാവ്യ, വിവാഹ ശേഷം അല്പമൊന്ന് മെലിഞ്ഞോ.. പുതിയ ഫോട്ടോ കാണൂ..

By: Rohini
Subscribe to Filmibeat Malayalam

നായികമാരുടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല, സൗന്ദര്യവും സൗന്ദര്യ രഹസ്യവും തടിയുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകാറുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം നസ്‌റിയ നസീം തടിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മഞ്ജു ചിലങ്ക അണിഞ്ഞപ്പോള്‍ സംഭവിച്ചത്, ദിലീപിന്റെ സമ്മതത്തോടെ കാവ്യ വീണ്ടും ചിലങ്ക അണിയുന്നു!

ഇപ്പോഴിതാ കാവ്യ മാധവന്റെ തടിയാണ് പുതിയ ചര്‍ച്ചാ വിഷയം. നസ്‌റിയയെ പോലെയല്ല, കാവ്യ വിവാഹ ശേഷം തടി അല്പം കുറഞ്ഞു. ലക്ഷ്യയ്ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടില്‍ കാവ്യ കുറച്ചുകൂടെ തടി കുറഞ്ഞ് സുന്ദരിയായിട്ടുണ്ട്.

ഇതാണ് ഫോട്ടോ

കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമായ ലക്ഷ്യയ്ക്ക് വേണ്ടി നടത്തിയ പുതിയ ഫോട്ടോഷൂട്ടിലാണ് മെലിഞ്ഞ് സുന്ദരിയായി കാണുന്നത്. റെജിഭാസ്‌കറാണ് ഫോട്ടോഗ്രാഫിയാണ് ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്.

ഇത് കണ്ടോ..

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്റെ ഫോട്ടോകള്‍ പുറത്ത് വരുന്നത് വളരെ അപൂര്‍വ്വാണ്. യുഎസ്സില്‍ നടക്കുന്ന ദിലീപ് ഷോ 2017 ന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലെടുത്ത ഫോട്ടോയാണിത്. ഏറ്റവും പുതിയത്. ഈ ചിത്രം കണ്ടാലറിയാം കാവ്യ എപ്പോഴും സുന്ദരിയാണ്.

കാണാനേ കിട്ടുന്നില്ലല്ലോ

വിവാഹത്തിന് മുന്‍പ് കാവ്യ തന്റെ ഫോട്ടോകള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാവ്യ ഫേസ്ബുക്കിന്റെ പരിരസരത്തേ വരാത്തതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ കാവ്യയുടെ ഫോട്ടോകള്‍ പുറത്ത് വരാറുള്ളൂ..

ലക്ഷ്യയുടെ ഫോട്ടോകള്‍

അതേ സമയം ലക്ഷ്യയ്ക്ക് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടിന്റെ ഫോട്ടോകള്‍ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വരാറുണ്ട്. സിനിമയില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും കാവ്യ ഇപ്പോഴും ലക്ഷ്യ വിജയകരമായി നടത്തി വരികയാണ്.

വീണ്ടും ചിലങ്കയണിഞ്ഞു

അതിനിടയില്‍ അമേരിക്കയില്‍ വച്ചു നടന്ന ദിലീപ് ഷോ 2017 ല്‍ കാവ്യ മാധവന്‍ വീണ്ടും ചിലങ്ക അണിഞ്ഞത് വാര്‍ത്തയായിരുന്നു. ദിലീപിനൊപ്പമാണ് കാവ്യ നൃത്തം ചെയ്തത്. വിവാഹ ശേഷം ഒരു പിന്നണി ഗാനവും കാവ്യ പാടിയിട്ടുണ്ട്.

English summary
Kavya Madhavan became title slim
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam