Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആര് പറഞ്ഞു, ദിലീപ് പോകുന്നിടത്തെല്ലാം കാവ്യയെയും കൂടെ കൂട്ടുന്നുണ്ട്, ഇത് കണ്ടോ ?
വിവാഹ ശേഷം കാവ്യ മാധവനെ പുറത്തെങ്ങും കാണുന്നില്ല എന്നാണ് ആരാധകരുടെ പരാതി. ദിലീപ് പങ്കെടുക്കുന്ന പൊതു പരിപാടികളിലും വിവാഹം, മാമോദീസ പോലുള്ള മംഗളകരമായ ചടങ്ങുകളിലും കാവ്യയുടെ അസാന്നിധ്യം ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
മഞ്ജുവിന്റെ ഓര്‍മകളൊന്നും വേണ്ട, കാവ്യയും ദിലീപും പുതിയ വീട്ടിലേക്ക് മാറുന്നു...
ഫേസ്ബുക്കിലും കാവ്യ മാധവന് എത്തുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു. എന്നാല്‍ ദിലീപിനൊപ്പം ഷൂട്ടിങിനും മറ്റ് സ്റ്റേജ് ഷോകളിലും കാവ്യ മാധവന് പങ്കെടുക്കുന്നുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന ഫോട്ടോകള്‍ പറയുന്നത്.
പുതിയ ഫോട്ടോ ഇതാ
ഫേസ്ബുക്കില്‍ വൈറലാകുന്ന ഈ ഫോട്ടോ അതിന് തെളിവാണ്. യുഎസ്എയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ ദിലീപിനൊപ്പം കാവ്യ മാധവനും ഉണ്ടായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ടീമിനൊപ്പം ദിലീപും കാവ്യയും നില്‍ക്കുന്നതാണ് ചിത്രത്തില്‍. കൂടെ റിമി ടോണിയും നമിത പ്രമോദും ഉണ്ട്.
പിന്നാലെ നടന്ന് ഫോട്ടോ
കാവ്യ മാധവനെ ഇപ്പോള്‍ പുറത്തെങ്ങും കാണാത്തതിനാല്‍ പാപ്പരാസികള്‍ പിന്നാലെ നടന്ന് ഫോട്ടോ പിടിച്ച് സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റുകയാണ്. അങ്ങനെ പുറത്ത് വരുന്ന ഫോട്ടോകള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നു.
പുതിയ കാര്‍.. വീട്
കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപിന്റെ നല്ല കാലം തുടങ്ങി എന്നാണ് കേള്‍ക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പേഴക്കും നടന് പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആലുവയില്‍ പുതിയൊരു വീടും പണിതീര്‍ത്തു. അധികം വൈകാതെ ദമ്പതികള്‍ ആ വീട്ടിലേക്ക് മാറും.
കാവ്യ ബിസിനസില്‍ സജീവം
വിവാഹത്തോടെ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നെങ്കിലും കാവ്യ മാധവന് തന്റെ ബിസിനസില്‍ ഇപ്പോഴും പൂര്‍ണമായി ശ്രദ്ധിയ്ക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന് ദിലീപിന്റെയും പൂര്‍ണ പിന്തുണയുണ്ട്.
ദിലീപിന് തിരക്കോട് തിരക്ക്
അതേ സമയം സാമൂഹ്യ കാര്യങ്ങളും സിനിമയുമൊക്കെയായി ദിലീപ് ഏറെ തിരക്കിലാണ്. നിര്‍ധനരായി നൂറ് കുടുംബങ്ങള്‍ക്ക് വീട് പണിതു നല്കുന്ന പദ്ധതി ദിലീപ് പൂര്‍ത്തിയാക്കി വരുന്നു. രാംലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. അതിന് ശേഷം മൈ ഡിയര്‍ ഡിങ്കന് എന്ന ചിത്രത്തിലേക്ക് കടക്കും. ദിലീപിന്റെ കരിയറിലെ ആദ്യത്തെ ത്രി ഡി ചിത്രമാണ് മൈ ഡിയര്‍ ഡിങ്കന്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ