»   » മഞ്ജുവിനെ കാണാതായത് പോലെ കാവ്യയെയും കാണാതാകുമോ, ആരാധകര്‍ക്ക് 'ടെന്‍ഷന്‍'

മഞ്ജുവിനെ കാണാതായത് പോലെ കാവ്യയെയും കാണാതാകുമോ, ആരാധകര്‍ക്ക് 'ടെന്‍ഷന്‍'

By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ ടെന്‍ഷനടിയ്ക്കുന്നതിലും കാര്യമില്ലാതുണ്ടോ. ദിലീപിനെ കല്യാണം കഴിച്ചതിന് ശേഷം മഞ്ജു വാര്യരെ ആരും കണ്ടിട്ടില്ല. വല്ലപ്പോഴും വല്ല അഭിമുഖവും നല്‍കിയാല്‍ ഒരു കുടുംബ ഫോട്ടോ. അല്ലെങ്കില്‍ സിനിമാ ലോകത്ത് ആരെങ്കിലും ഗംഭീരമായി ഒന്ന് കല്യാണം കഴിക്കണം.

നയനും വിഘ്‌നേശും രണ്ട് മാസം മുന്‍പ് വിവാഹിതയായി, ഒരുമിച്ച് ജീവിതം തുടങ്ങി; രഹസ്യമാക്കാന്‍ കാരണം?

ദിലീപുമായുള്ള വിവാഹ മോചനം ഏതാണ്ട് ഒരു തീരുമാനമായതിന് ശേഷമാണ് മഞ്ജു വാര്യരെ ആരാധകര്‍ കണ്ടത്. പതിയെ പതിയെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു അഭിനയത്തില്‍ ഇപ്പോള്‍ സജീവമായി. മറുഭാഗത്ത് വിവാഹ മോചനവും സംഭവിച്ചു.

കാവ്യയെ കാണാതാവുമോ?

മഞ്ജുവിന് സംഭവച്ചത് പോലെ ഇപ്പോള്‍ കാവ്യയ്ക്കും സംഭവിയ്ക്കുമോ എന്നാണ് ആരാധകരുടെ ടെന്‍ഷന്‍. വിവാഹ ശേഷം കാവ്യയെയും കണ്ടു കിട്ടുന്നില്ല. പൊതു പരിപാടികളിലും വിവാഹങ്ങളിലുമൊന്നും കാവ്യയെ കാണുന്നില്ലത്രെ..

കണ്ടു കിട്ടിയത്

ദിലീപുമായുള്ള വിവാഹത്തിന് ശേഷം രണ്ട് വട്ടം മാത്രമേ കാവ്യയുടെ ഫോട്ടോ പിടിക്കാന്‍ പാപ്പരാസികള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. വിവാഹ ശേഷം ഹണിമൂണിന് പോയ കാവ്യയ്ക്കും ദിലീപിനും പിന്നാലെ എത്തി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു ഒന്ന്. കഴിഞ്ഞ ദിവസം ജന്മനാടായ നീലേശ്വരത്ത് കാവ്യ എത്തിയപ്പോഴും പടം പിടിച്ചു.

പറഞ്ഞ് പറ്റിച്ചത്

തിരുവനന്തപുരത്ത് വച്ച് നടന്ന് ചലച്ചിത്ര മേളയില്‍, അടൂറിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ ദിലീപിനൊപ്പം കാവ്യ വരും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ അവസാന നിമിഷം ഷൂട്ടിങ് തിരക്കുകള്‍ പറഞ്ഞ് ദിലീപ് അതില്‍ നിന്നും ഒഴിഞ്ഞു മാറി.

ഫേസ്ബുക്കിലും കാണുന്നില്ല

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫേസ്ബുക്കിന്റെ പരിസരത്ത് പോലും കാവ്യ എത്തിയിട്ടില്ല. നവംബര്‍ 23 നാണ് ഏറ്റവുമൊടുവില്‍ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തത്. നവംബര്‍ 25 നായിരുന്നു വിവാഹം.

പുതിയ സിനിമകളുണ്ടാവില്ല

കാവ്യ ഇനി സിനിമകള്‍ ചെയ്യുന്നില്ല എന്ന കിംവദന്തിയും കേള്‍ക്കുന്നുണ്ട്. ജീത്തു ജോസഫിന്റെ സ്ത്രീപക്ഷ ചിത്രത്തില്‍ കാവ്യ കരാറൊപ്പിട്ടിരുന്നു. അതില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകളുണ്ട്.

കുടുംബിനിയായിരിക്കട്ടെ

ക്യാമറയ്ക്ക് മുന്നില്‍ വന്നില്ലെങ്കിലും വേണ്ടില്ല, ഉത്തമ ഭാര്യയും കുടുംബിനിയുമായി തെറ്റിപ്പിരിയാതെ ദിലീപിനൊപ്പം കാവ്യ സന്തോഷവതിയായി ജീവിയ്ക്കട്ടെ എന്നാണ് നല്ലവരായ പാപ്പരാസികളുടെ പ്രാര്‍ത്ഥന.

English summary
Kavya Madhavan is not active in facebook after marriage with Dileep
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam