»   » പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കാന്‍ കഴിയില്ലെന്ന് കാവ്യ; പറയുന്നിടത്ത് വരാമെന്ന് പൊലീസ്

പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കാന്‍ കഴിയില്ലെന്ന് കാവ്യ; പറയുന്നിടത്ത് വരാമെന്ന് പൊലീസ്

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ ഭാര്യ കാവ്യ മാധവനും അമ്മ ശ്യാമളയും സംശയത്തിന്റെ നിഴലിലാണ്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കാവ്യ മാധവനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു.

ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!

ചില കാര്യങ്ങളില്‍ സംശയങ്ങള്‍ ബാക്കി ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചെങ്കിലും താരവും മാതാവും എത്തിയില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ കാവ്യ പറയുന്നിടത്ത് ചെന്ന് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്രെ.

പൊലീസ് ക്ലബ്ബിലെത്തില്ല

ക്രിമിനല്‍ ചട്ടം 160 അനുസരിച്ചാണ് കാവ്യ മാധവന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് പൊലീസ് ക്ലബ്ബിലെത്താന്‍ കഴിയില്ലെന്ന നിലപാടാണ് കാവ്യ മുന്നോട്ട് വച്ചത്.

ശാരീരിക ബുദ്ധിമുട്ടാണെന്ന്

ഇതിനുമുമ്പ് ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം കാവ്യയോട് ടെലിഫോണ്‍ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ സമയത്തും കാവ്യ ഹാജരായിരുന്നില്ല.

ഒരിക്കല്‍ ചോദ്യം ചെയ്തു

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇതിനിടെ രഹസ്യകേന്ദ്രത്തില്‍ എത്തി കാവ്യ മാധവന്റെയും അമ്മയുടെയും മൊഴിയെടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വയ്യ

ഇപ്പോഴത്തെ നോട്ടീസില്‍ തനിക്ക് മാധ്യമങ്ങളുടെ മുന്നില്‍ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കുമെന്നും താരം വാദിച്ചിരുന്നു.

കാവ്യ പറയുന്നിടത്ത് എത്താം

മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ വേണമെങ്കില്‍ തന്റെ മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു. തുടര്‍ന്ന് കാവ്യ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.

നിയമവശം

ക്രിമിനല്‍ചട്ട മനുസരിച്ച് സ്ത്രീകള്‍ മൊഴി നല്‍കാന്‍ എവിടെയെങ്കിലും ഹാജരാകാന്‍ പ്രയാസം അറിയിച്ചാല്‍ അവര്‍ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയേ ഇത്തരത്തില്‍ മൊഴിയെടുക്കാന്‍ പാടുള്ളൂ. ഇത്തരത്തില്‍ ഉടന്‍ തന്നെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

English summary
Kavya Madhavan is not ready to go police club
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam